റെഡി ടു ഡ്രിങ്ക് വിഭാഗത്തിലേക്ക് ചുവടുവച്ച് രസ്ന
Tuesday, August 19, 2025 12:12 AM IST
ന്യൂഡൽഹി: പ്രശസ്ത ഇൻസ്റ്റന്റ് ഡ്രിങ്ക് നിർമാതാക്കളായ രസ്ന സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ’ജംപിൻ’എന്ന ജ്യൂസ് പുറത്തിറക്കി.
10 രൂപയുടെ ഈ ചെറിയ പായ്ക്കറ്റ് മുതൽ 85 രൂപയുടെ വലിയ പായ്ക്കറ്റ് വരെയുള്ള ജ്യൂസ് അവതരിപ്പിച്ചതോടെ ഈ മേഖലയിൽ റെഡി ടു ഡ്രിങ്ക് വിഭാഗത്തിലേക്ക് റെസ്ന ചുവടുവച്ചു.
പൂർണമായും ഇന്ത്യയിലാണ് ഇവ നിർമിച്ചിരിക്കുന്നത്. മാന്പഴം, ഓറഞ്ച്, ലിച്ചി, മിക്സ്ഡ് ഫ്രൂട്ട് തുടങ്ങിയ രുചികളിൽ ജംപിൻ പായ്ക്കറ്റുകൾ ലഭ്യമാണ്. 250 മില്ലി ലിറ്റർ മുതൽ 1.2ലിറ്റർ വരെയുള്ള ബോട്ടിലുകളിലും ഇവ ലഭ്യമാണ്.