ലിബാസിന്റെ പുതിയ സ്റ്റോര്‍ കൊച്ചിയില്‍
Friday, August 22, 2025 11:01 PM IST
കൊച്ചി: മുൻനിര അള്‍ട്രാ ഫാസ്റ്റ് ഫാഷന്‍ ബ്രാന്‍ഡായ ലിബാസ് കൊച്ചി എംജി റോഡില്‍ പുതിയ സ്റ്റോര്‍ ആരംഭിച്ചു.
മികച്ച ഗുണനിലവാരം, താങ്ങാനാകുന്ന വില, ട്രെന്‍ഡ് അധിഷ്ഠിത ഡിസൈനുകള്‍ എന്നിവ സംയോജിപ്പിച്ച് വൈവിധ്യമാര്‍ന്ന സമകാലിക, ഫ്യൂഷന്‍ വസ്ത്രശ്രേണിയിലുള്ള വസ്ത്രങ്ങള്‍ നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന ഇന്ത്യന്‍ അള്‍ട്രാഫാസ്റ്റ് ഫാഷന്‍ ബ്രാന്‍ഡാണു ലിബാസ്.
രാജ്യത്തു തങ്ങളുടെ റീട്ടെയില്‍ ശൃംഖല വ്യാപിക്കാനും 2025 അവസാനത്തോടെ 50ലധികം സ്റ്റോറുകള്‍ ആരംഭിക്കാനുമാണ് കമ്പനിയുടെ ലക്ഷ്യം.