ടെറോ ഫ്ലെക്സ് വയറുകളുമായി സൂര്യ റോഷ്നി
Thursday, August 21, 2025 11:26 PM IST
കൊച്ചി: ലൈറ്റിംഗ്, ഫാനുകൾ, ഹോം അപ്ലയൻസസ്, സ്റ്റീൽ, പിവിസി പൈപ്പുകൾ എന്നീ മേഖലകളിൽ മുൻനിരക്കാരായ സൂര്യ റോഷ്നി ലിമിറ്റഡ് പുതിയ ടെറോ ഫ്ലെക്സ് വയറുകളും കേബിളുകളും വിപണിയിലിറക്കി.
സുരക്ഷ, വിശ്വാസ്യത, സ്ഥിരത എന്നിവ ഉറപ്പാക്കുന്ന വയറുകൾ റസിഡൻഷ്യൽ, കൊമേഴ്സ്യൽ, ഇൻഡസ്ട്രിയൽ മേഖലകളിൽ ഉപയോഗിക്കാനാകുമെന്ന് അധികൃതർ അറിയിച്ചു.