പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ നവീകരിച്ച കോട്ടയം നാഗമ്പടം ഷോറൂം തുറന്നു
Wednesday, August 20, 2025 10:52 PM IST
കൊച്ചി: പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ നവീകരിച്ച കോട്ടയം നാഗമ്പടം ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. കോട്ടയം നഗരസഭ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ ഉദ്ഘാടനവും ഫാ.ജോസ് ചിറയില്‍ പുത്തന്‍പുരയില്‍ ആശീര്‍വാദകര്‍മവും നിര്‍വഹിച്ചു.
കൗണ്‍സിലര്‍മാരായ ഷൈനി ഫിലിപ്പ്, ടി.സി. റോയി, വ്യാപാരി വ്യവസായി ഏകോപന സമിതി നാഗമ്പടം യൂണിറ്റ് പ്രസിഡന്റ് തോമസ്, പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍, സിഇഒ കിരണ്‍ വര്‍ഗീസ്, ഡയറക്ടര്‍മാരായ ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍, സിസിലി പോള്‍, ഡോ. അലക്സ് പോള്‍, അജോ തോമസ്, ജനറല്‍ മാനേജര്‍ എ.ജെ. തങ്കച്ചന് തുടങ്ങിയവര്‍ പങ്കെടുത്തു.
വന്‍ ഓണം, പൊന്‍ ഓണം, പിട്ടാപ്പിള്ളില്‍ റിയല്‍ ഓണം പദ്ധതിയുടെ ഭാഗമായി 2025 വർഷത്തിൽ 2025 വിജയികളെയാണു തെരഞ്ഞെടുക്കുന്നത്. വിജയികള്‍ക്ക് സമ്മാനമായി ഗൃഹോപകരണങ്ങള്‍, സ്വര്‍ണനാണയങ്ങള്‍, റിസോര്‍ട്ട് വെക്കേഷനുകള്‍, ഗിഫ്റ്റ് വൗച്ചര്‍ തുടങ്ങിയവ നല്‍കും. ഇതിനുപുറമെ വിവിധ ബാങ്കുകളും ഫിനാന്‍സ് കമ്പനികളുമായി സഹകരിച്ചു കസ്റ്റമേഴ്സിന് 22500 രൂപ വരെ കാഷ്ബാക്ക് ഓഫറുകളും ഒരുക്കിയിട്ടുണ്ട്.