ധനലക്ഷ്മി ഗ്രൂപ്പിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു
Wednesday, August 13, 2025 11:42 PM IST
കൊച്ചി: ധനലക്ഷ്മി ധനകാര്യ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം രാജ്യത്തെ വിവിധ പ്രദേശങ്ങളിലേക്കു വ്യാപിപ്പിക്കുമെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മാത്യു തോമസ്.
ധനലക്ഷ്മി ഗ്രൂപ്പിന്റെ അഞ്ചാം വര്ഷികദിനമായ 24ന് ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പുതിയ ശാഖകള്‍ തുടങ്ങും. ഇതോടനുബന്ധിച്ച് അംഗപരിമിതരായ 100 പേര്‍ക്കു കൃത്രിമ കാലുകള്‍ സൗജന്യമായി നല്‍കും.
ചൂരല്‍മല ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിനുവേണ്ടി നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം ധനലക്ഷ്മി ഗ്രൂപ്പ് ചെയര്മാന് വിബിന്‍ദാസ് കടങ്ങോട് നിര്‍വഹിക്കും.
തൃശൂര്‍ നഗരത്തില്‍ നടപ്പാക്കുന്ന സൗജന്യ ഉച്ചഭക്ഷണ പദ്ധതിയായ അന്നസാരഥിയുടെ ഉദ്ഘാടനവും നടക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു. എല്‍ ആന്‍ഡ് ഡി ഹെഡ് ജിഷ്ണു വി.നായര്‍, പി.എസ്. അഖില്‍, ഷിനു സുനില്‍കുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.