സതേൺ ട്രാവൽസ് ഹൈദരാബാദിൽ
Monday, August 11, 2025 1:02 AM IST
ഹൈദരാബാദ്: രാജ്യത്തെ മുൻനിര ട്രാവൽ ആൻഡ് ടൂറിസം കന്പനിയായ സതേൺ ട്രാവൽസ് ഹൈദരാബാദിൽ റീജണൽ ഹെഡ് ഓഫീസ് തുറന്നു. നഗരത്തിലെ ലാക്ഡികാപുലിൽ തുറന്ന ഓഫീസ് തെലുങ്കാന ജലസേചന, ഭക്ഷ്യ വകുപ്പ് മന്ത്രി എൻ. ഉത്തം റെഡ്ഢി ഉദ്ഘാടനം ചെയ്തു.
ഗതാഗതമന്ത്രി പൊന്നം പ്രഭാകർ, സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിലംഗം ദയാനന്ദ ബൊഗ്ഗാരപു, പഞ്ചായത്തിരാജ് ആൻഡ് ഗ്രാമവികസന കമ്മീഷണർ ശ്രിജന ഗുമ്മല്ല എന്നിവർ സന്നിഹിതരായിരുന്നു. ദക്ഷിണേന്ത്യയിലെ സേവനങ്ങൾ വ്യാപിപ്പിക്കാനാണു റീജണൽ ഹെഡ് ഓഫീസ് തുറന്നതെന്ന് ചടങ്ങിൽ സംസാരിച്ച സതേൺ ട്രാവൽസ് മാനേജിംഗ് ഡയറക്ടർ കൃഷ്ണ മോഹൻ ആലാപതി പറഞ്ഞു. 1970ലാണ് ന്യൂഡൽഹി ആസ്ഥാനമായി സതേൺ ട്രാവൽസ് സ്ഥാപിതമായത്. ആലാപതി വെങ്കിടേശ്വര റാവുവാണ് സ്ഥാപകൻ. കേന്ദ്ര ടൂറിസം വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിന് രാജ്യമെങ്ങും ശാഖകളുണ്ട്.
കേന്ദ്ര ടൂറിസം വകുപ്പിന്റെ നാഷണൽ ടൂറിസം അവാർഡ് എട്ടുതവണ നേടിയിട്ടുള്ള സ്ഥാപനത്തിന് തെലുങ്കാന, ആന്ധ്രാപ്രദേശ് സർക്കാരുകളുടെ നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ഡൽഹി, ജയ്പുർ, വാരാണസി, വിജയവാഡ എന്നീ നഗരങ്ങളിൽ സ്വന്തമായി ഹോട്ടലുകളുള്ള സതേൺ ഗ്രൂപ്പ് മാരിയറ്റ് ഗ്രൂപ്പുമായി ചേർന്ന് ആന്ധ്രാപ്രദേശിലെ അമരാവതിയിൽആഡംബര ഹോട്ടൽ നിർമിക്കുന്നുണ്ട്. റീജണൽ ഓഫീസ് തുറന്നു