ആർഎഫ്ഐഡി സാങ്കേതികവിദ്യ; കേരള-ജർമൻ കന്പനികൾ കൈകോർക്കുന്നു
Thursday, August 7, 2025 11:55 PM IST
തിരുവനന്തപുരം: വ്യാപാര സ്ഥാപനങ്ങളിൽനിന്ന് ഉത്പന്നങ്ങൾ നഷ്ടപ്പെടുന്നതു തടയാനും സ്റ്റോക്ക് എടുക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ സുഗമമാക്കാനും സഹായിക്കുന്ന റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർഎഫ്ഐഡി) സാങ്കേതികവിദ്യ ഇന്ത്യൻ വിപണിയിൽ വ്യാപകമാക്കുന്നതിന് കേരളത്തിലെ കന്പനിയായ ആഡ്ടെക് സിസ്റ്റംസും ജർമൻ കന്പനിയായ സിസ്പ്രോയും കൈകോർക്കുന്നു. സിസ്പ്രോയുടെ ആർഎഫ്ഐഡി സാങ്കേതികവിദ്യ ആഡ്ടെകിന് ലഭ്യമാക്കുന്നതിനാണ് ധാരണയായത്.
തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആഡ്ടെക്കിന്റെ മാനേജിംഗ് ഡയറക്ടർ എം.ആർ. സുബ്രഹ്മണിയനും സിസ്പ്രോയുടെ ചീഫ് സെയിൽസ് ഓഫീസർ തോമസ് റാഫ്ളറും തമ്മിൽ ഇതിനുള്ള കരാർ ഒപ്പിട്ടു.
1990 മുതൽ പ്രവർത്തിക്കുന്ന ആഡ്ടെക് ഇന്ത്യയിൽതന്നെ ഇലക്ട്രോണിക് നിരീക്ഷണ മേഖലയിലെ മുൻനിര കന്പനിയാണ്. ലോകമെന്പാടും ആർഎഫ്ഐപി സാങ്കേതിക വിദ്യകൾ റിട്ടെയ്ൽ ശൃംഖലകൾക്കും മറ്റും വിതരണം ചെയ്യുന്ന സ്ഥാപനമാണ് സിസ്പ്രോ.