കേരള നിക്ഷേപക സംഗമം: നിര്‍മാണം തുടങ്ങിയ പദ്ധതികള്‍ നൂറിലേക്കെന്നു മന്ത്രി
Tuesday, August 5, 2025 12:28 AM IST
കൊച്ചി: ഇന്‍വെസ്റ്റ് കേരള നിക്ഷേപകസംഗമത്തില്‍ (ഐകെജിഎസ്) വാഗ്ദാനം ചെയ്യപ്പെട്ട 429 പദ്ധതികളില്‍ നിർമാണം തുടങ്ങിയവയുടെ എണ്ണം ഈ മാസം നൂറിലേക്കെത്തുമെന്ന് മന്ത്രി പി.രാജീവ്. നിക്ഷേപക സംഗമത്തിലെ പദ്ധതിവാഗ്ദാനങ്ങളില് 21 ശതമാനം പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് രാജ്യത്തുതന്നെ ആദ്യമായിരിക്കും.
ഇത് 50 ശതമാനമാക്കാനാണു സര്‍ക്കാരിന്റെ പരിശ്രമമെന്നും അദ്ദേഹം പറഞ്ഞു. ഐകെജിഎസിൽ വാഗ്ദാനം ചെയ്ത പദ്ധതികളുടെ നിലവിലെ സ്ഥിതി അറിയുന്നതിന് വ്യവസായ വകുപ്പ് കൊച്ചിയില്‍ സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
നിക്ഷേപപദ്ധതികളില്‍ എന്തെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ അതു നേരിട്ട് പരിഹരിക്കുന്നതിനായാണു നിക്ഷേപക സംഗമം കെഎസ്ഐഡിസി നടത്തിയത്. 20 നിക്ഷേപകര്‍ തങ്ങള്‍ക്കുണ്ടായ പ്രശ്നങ്ങള്‍ മന്ത്രിക്കുമുന്നില്‍ അവതരിപ്പിച്ചു. ഓരോ പ്രശ്നത്തിനും മന്ത്രി പരിഹാരം നിര്‍ദേശിച്ചു. ഇക്കാര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ചു. കെഎസ്ഐഡിസി എംഡി മിര്‍ മുഹമ്മദ് അലി, കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ്, കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്. ഹരികൃഷ്ണന്, വ്യവസായവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ.എസ്. കൃപകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.