വാണിജ്യ സിലിണ്ടര്‍ വില കുറച്ചു; 19 കിലോ സിലിണ്ടറിന് കുറഞ്ഞത് 33.50 രൂപ
Friday, August 1, 2025 11:19 PM IST
കൊച്ചി: രാജ്യത്തു വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറുകളുടെ വില കുറച്ച് എണ്ണക്കമ്പനികള്‍.
19 കിലോ സിലിണ്ടറിന് 33.50 രൂപയാണു കുറച്ചത്. ഇതോടെ പുതുക്കിയ വില 1638.50 രൂപയായി. പുതിയ വില ഇന്നലെമുതല്‍ പ്രാബല്യത്തില്‍ വന്നു. രാജ്യാന്തര എണ്ണവിലയിലുണ്ടായ കുറവാണ് രാജ്യത്തു എല്‍പിജി സിലിണ്ടര്‍ വില കുറയാന്‍ കാരണം.
വാണിജ്യ സിലിണ്ടറിന് ജൂലൈയില്‍ 58 രൂപയും ജൂണില്‍ 24 രൂപയും കുറഞ്ഞിരുന്നു. മേയില്‍ 15 രൂപയുടെയും ഏപ്രിലില്‍ 43 രൂപയുടെയും കുറവുണ്ടായി.
ഫെബ്രുവരിയില്‍ ഏഴുരൂപയാണ് കുറഞ്ഞത്. അതേസമയം ഒരു വര്‍ഷത്തിലേറെയായി ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടര്‍ വിലയില്‍ മാറ്റമുണ്ടായിട്ടില്ല