വോള്‍ട്ടാസിന്റെ ‘ഓണം ആശംസകള്‍’ ഓഫറിന് തുടക്കം
Tuesday, July 29, 2025 12:04 AM IST
കൊച്ചി: ടാറ്റാ ഗ്രൂപ്പിന്റെ എയര്‍ കണ്ടീഷണര്‍ ബ്രാന്‍ഡ് വോള്‍ട്ടാസ് ലിമിറ്റഡ് വോള്‍ട്ടാസ് ഓണം ആശംസകള്‍ ഓഫര്‍ എന്ന പേരിൽ പ്രത്യേക ഉത്സവകാല കാമ്പയിനു തുടക്കമിട്ടു.
ആകര്‍ഷകമായ ഡിസ്കൗണ്ടുകള്‍, കോമ്പോ ഡീലുകള്‍, ലളിതമായ വായ്പകള്‍ തെരഞ്ഞെടുത്ത ഉത്പന്നങ്ങള്‍ക്ക് ദീര്ഘിപ്പിച്ച വാറന്റി തുടങ്ങിയവ ലഭ്യമാക്കിക്കൊണ്ടുള്ള ഓഫറുകള്‍ സെപ്റ്റംബര്‍ പത്തു വരെയാണ് ലഭ്യമാവുക.
എയര്‍ കണ്ടീഷണറുകളുടെയും ഹോം അപ്ലയന്സസുകളുടെയും പുതിയ ശ്രേണിയും ഉപയോക്താക്കള്‍ക്കായി വോള്‍ട്ടാസ് അവതരിപ്പിച്ചിട്ടുണ്ട്. ഇഎംഐ ഓപ്ഷനുകളും തെരഞ്ഞെടുത്ത വാട്ടര്‍ ഹീറ്ററുകള്‍ക്ക് സൗജന്യ ഇന്‍സ്റ്റലേഷനും ലഭ്യമാക്കിയിട്ടുണ്ട്.
ഡൗണ്‍ പേമെന്റ്, പലിശ, ഡീലര്‍ പേ ഔട്ട് തുടങ്ങിയവ ഇല്ലാതെയുള്ള ട്രിപ്പിള്‍ സീറോ ഓഫര്‍, തെരഞ്ഞെടുത്ത എയര്‍ കണ്ടീഷണറുകള്‍ക്ക് 799 രൂപയും ജിഎസ്ടിയും മാത്രമായി സൗജന്യ നിരക്കിലുള്ള ഇന്സ്റ്റലേഷന് എന്നിവയും ലഭിക്കും.
തെരഞ്ഞെടുത്ത എന്‍ബിഎഫ്സികള്‍ വഴി 16, 18 മാസ ദീര്‍ഘകാല ഇഎംഐകള്‍, 1088 രൂപയില്‍ ആരംഭിക്കുന്ന നിശ്ചിത ഇഎംഐ പ്ലാനുകള്‍, തെരഞ്ഞെടുത്ത ബാങ്ക് കാര്‍ഡുകളില്‍ 6000 രൂപ വരെ കാഷ് ബാക്ക് എന്നിവയും ഓണം ഓഫറിന്റെ ഭാഗമായി ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. കേരളത്തിൽ 700-ലേറെ കസ്റ്റമർ ടച്ച് പോയിന്റുകളും 84 സര്‍വീസ് ഫ്രാഞ്ചൈസികളും വോള്‍ട്ടാസിനുണ്ട്.