മെറിലില്‍ എഡിഐഎ 200 മില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിക്കും
Monday, July 28, 2025 1:23 AM IST
കൊച്ചി: അബുദാബി ഇന്‍വെസ്റ്റ്മെന്റ് അഥോറിറ്റിയുടെ (എഡിഐഎ) ഉപസ്ഥാപനം, ഇന്ത്യയിലെ മെഡിക്കല്‍ ഉപകരണ കമ്പനിയായ മൈക്രോ ലൈഫ് സയന്‍സസ് പ്രൈവറ്റ് ലിമിറ്റഡില്‍ (മെറില്‍) 200 മില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിക്കാൻ ധാരണയായി.
ഇതോടുകൂടെ സംരംഭക മൂല്യം 6.6 ബില്യണ്‍ യുഎസ് ഡോളറായി ഉയരുന്ന മെറിലിന് വാര്‍ബര്‍ഗ് പിന്‍കസ് എന്ന കമ്പനിയുടെ സാമ്പത്തിക പിന്തുണയും ലഭിക്കുന്നുണ്ട്.