ADVERTISEMENT
ADVERTISEMENT
28
Monday
July 2025
4:38 AM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
SECTIONS
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ADVERTISEMENT
Business News
Click here for detailed news of all items
Business News
ആഭ്യന്തര ഉത്പാദനം ചുരുങ്ങി; റബറിനു ക്ഷാമം
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Monday, July 28, 2025 1:23 AM IST
X
റബർ ക്ഷാമം വീണ്ടും തലയുയർത്തിയതോടെ ടയർ മേഖലയിൽ നെഞ്ചടിപ്പ്, വ്യവസായികൾ ഷീറ്റ് വില ഉയർത്തി. ഒസാക്കയിൽ റബർ ബുള്ളിഷ്. ഏലം സംഭരിക്കാൻ വാങ്ങലുകാർ മത്സരിച്ച് ഉത്്പന്നത്തെ നാല് മാസത്തെ ഉയർന്ന റേഞ്ചിലേക്ക് നയിച്ചു. കുരുമുളക് വിലക്കയറ്റത്തെ വാങ്ങലുകാർ കൃത്രിമപ്പൂട്ടിട്ട് നിയന്ത്രിച്ചു. അയൽ സംസ്ഥാനങ്ങളിൽ മധ്യവർത്തികൾ കൊപ്ര റിലീസിംഗ് നടത്തുന്നത് വിലയിൽ ചാഞ്ചാട്ടത്തിന് ഇടയാക്കി.
റബർ ഇറക്കുമതിക്ക് ടയർ ലോബികൾ
പ്രതികൂല കാലാവസ്ഥയിൽ ഏഷ്യൻ രാജ്യങ്ങളിൽ റബർ ഉത്പാദനം അപ്രതീക്ഷിതമായി കുറഞ്ഞു. തായ്ലൻഡ് അടക്കമുള്ള രാജ്യങ്ങളിലെ കർഷകർ റബർ ടാപ്പിംഗിൽനിന്നും പൂർണമായി വിട്ടുനിന്നതോടെ ഷീറ്റ് വിൽപ്പന ചുരുങ്ങി. തായ്ലൻഡിൽ മാത്രമല്ല, ഇന്തോനേഷ്യ, മലേഷ്യയിലും ഇന്ത്യയിലും ശ്രീലങ്കയിലും ഉത്പാദനത്തിൽ കുറവ് കണ്ടു. സ്ഥിതിഗതികൾ അത്ര സുഖകരമല്ലെന്ന തിരിച്ചറിവ് ടയർ കമ്പനികളെ അസ്വസ്ഥരാക്കുന്നതിന്റെ വ്യക്തമായ ചിത്രമാണ് അവർ കൂടുതൽ ഇറക്കുമതിക്ക് അനുമതി തേടിയതായുള്ള റിപ്പോർട്ടുകൾ.
ആഭ്യന്തര റബറിനെ മാത്രം ആശ്രയിച്ചാൽ ഡിസംബർ വരെയുള്ള കാലയളവിൽ ടയർ വ്യവസായ മേഖലയ്ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കൾ ഇവിടെ നിന്നും ശേഖരിക്കുക ദുഷ്കരമെന്നാണു വിലയിരുത്തുന്നത്. മുൻനിര ടയർ കമ്പനികളെല്ലാം തന്നെ അവരുടെ ടയർ കയറ്റുമതിക്ക് ആനുപാതികമായി റബർ ഇറക്കുമതി നടത്തുന്നുണ്ട്. എന്നാൽ, വിദേശ ചരക്ക് അനിവാര്യമെന്ന നിലപാടിലാണു ടയർ ലോബിയിപ്പോൾ.
ആഭ്യന്തര വിദേശ വിപണി വിലകളിൽ ഇപ്പോൾ കിലോ പതിനാറ് രൂപയുടെ വ്യത്യാസമാണുള്ളത്. നാലാം ഗ്രേഡ് ഇവിടെ 212 രൂപയിൽ നീങ്ങുമ്പോൾ ഇതേ നിലവാരമുള്ള ചരക്ക് വിദേശത്ത് 196 രൂപയിലാണ്. ഇറക്കുമതിക്കു വേണ്ടിവരുന്ന കപ്പൽ കൂലിയും ഇൻഷ്വറൻസ് അടക്കമുള്ള ചെലവുകളും കണക്കിലടുത്താൽ 30-40 രൂപയ്ക്ക് മുകളിലാവും. ആഭ്യന്തര റബർ ഉത്പാദനം ചുരുങ്ങിയതാണ് ഇറക്കുമതിക്ക് ടയർ ലോബിയെ പ്രേരിപ്പിക്കുന്നത്.
അമിത വിലയ്ക്ക് ചരക്ക് സംഭരിച്ച ശേഷം ഉത്പാദനച്ചെലവ് വർധിച്ചത് മറയാക്കി വൈകാതെ ടയർ വില ഉയർത്താനും അവർ കേന്ദ്രത്തെ സമീപിക്കും. എന്നാൽ, ഇറക്കുമതിക്കു വേണ്ടി വരുന്ന അധികച്ചെലവ് ആഭ്യന്തര റബറിനു നൽകി സംഭരിക്കാൻ തയാറായാൽ കർഷകരും റബർ ഉത്പാദനത്തിനു കൂടുതൽ താത്പര്യം കാണിക്കുമെന്ന് മാത്രമല്ല, കാർഷിക മേഖലയുടെ വരുമാനത്തിലും അത് ഒരു കുതിപ്പിനു വഴിതെളിക്കും.
സംസ്ഥാനത്തെ പ്രമുഖ വിപണികളിൽ നാലാം ഗ്രേഡ് റബർ വില കിലോ 210 ൽ നിന്നും 213 വരെ കയറിയശേഷം 212ലാണ്. നിരക്ക് ഉയർന്നിട്ടും വിൽപ്പനക്കാരില്ലാത്ത അവസ്ഥ. വെട്ട് നിലച്ചിട്ടു മാസങ്ങൾ പലത് പിന്നിട്ടതിനാൽ 90 ശതമാനം കർഷകരും അവരുടെ ചരക്ക് ഇതിനകം വിറ്റഴിച്ചു. ചില വൻകിട തോട്ടങ്ങൾ ചരക്ക് പിടിച്ചിട്ടുണ്ടെങ്കിലും കാലാവസ്ഥാ മാറ്റങ്ങൾ മുന്നിൽകണ്ട് അവരും സ്റ്റോക്ക് കുറച്ചതായാണ് വിപണി വൃത്തങ്ങളുടെ വിലയിരുത്തൽ.
ജപ്പാൻ ഒസാക്കയിൽ റബർ ഒക്ടോബർ അവധി കിലോ 324 യെന്നിൽനിന്നും 335 വരെ കയറി, നിലവിലെ ചലനങ്ങൾ വിലയിരുത്തിയാൽ 343- 347 യെന്നിനെ റബർ ലക്ഷ്യമാക്കാം. ഈ പ്രതിരോധം തകർക്കാൻ രണ്ട് ഘടകങ്ങൾ ഒത്തുചേരണം. ബാങ്കോക്കിൽ റബർ 210നു മുകളിലേക്ക് ചുവടുവയ്ക്കുകയും വിനിമയ വിപണിയിൽ യെന്നിന്റെ മൂല്യത്തിൽ ഇടിവു സംഭവിക്കുകയും വേണം. രണ്ടും ഒത്തുചേർന്നാൽ ഒക്ടോബർ അവധി വില 361 യെൻ വരെ ഉയരും.
ഏലക്ക വരവ് കുറവ്
ഏലക്ക വിളവെടുപ്പ് പുരോഗമിച്ചെങ്കിലും പുതിയ ചരക്കു വരവ് പ്രതീക്ഷയ്ക്കൊത്ത് എത്തുന്നില്ലെന്ന വിലയിരുത്തൽ നിരക്ക് ഉയർത്താൻ വാങ്ങലുകാരെ പ്രേരിപ്പിച്ചു. ഉത്തരേന്ത്യൻ വാങ്ങലുകാരും കയറ്റുമതിക്കാരും ലേലത്തിൽ സജീവമാണ്. ഇതിനിടയിൽ മഴ കനത്തതോടെ പല തോട്ടങ്ങളിലും ഏല കൃഷിക്ക് നാശം നേരിട്ടതായാണു കർഷകരിൽനിന്നുള്ള വിവരം. കാർഷിക ചെലവുകൾ ഇക്കുറി പതിവിലും ഇരട്ടിക്കുമെന്ന ഭീതിയിലാണ് ഉത്പാദകർ, വിളവ് കുറഞ്ഞാൽ കനത്ത തിരിച്ചടിയാവും.
ഉത്പാദനം ചുരുങ്ങിയാൽ ഓഗസ്റ്റിൽ പ്രതീക്ഷയ്ക്കൊത്ത് ചരക്കിറക്കാനാവുമോയെന്ന ആശങ്കയും ഉത്പാദകർ പങ്ക്വച്ചു. തോട്ടം മേഖലയിലെ സ്ഥിതിഗതികൾ ശുഭകരമല്ലെന്ന സൂചനകൾ വില ഉയർത്താൻ കയറ്റുമതിക്കാരെയും ആഭ്യന്തര ഇടപാടുകാരെയും പ്രേരിപ്പിച്ചു. ശനിയാഴ്ച ശരാശരി ഇനങ്ങളുടെ വില കിലോ 2730 രൂപ വരെ കയറി, നാലു് മാസത്തിനിടയിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. വലിപ്പം കൂടിയ ഇനങ്ങൾ 3254 രൂപയായി. ഉത്തരേന്ത്യ ഉത്സവ സീസണിന് ഒരുങ്ങുന്നതിനാൽ ഏതാണ്ട് എല്ലാ ഭാഗങ്ങളിൽ നിന്നും ഏലത്തിന്ആവശ്യക്കാരുണ്ട്.
പ്രതീക്ഷയിൽ കുരുമുളക് കർഷകർ
കുരുമുളക് ഉത്സവകാല ഡിമാൻഡിൽ കുതിച്ചു കയറുമെന്ന നിലപാടിലാണ് ഹൈറേഞ്ചിലെയും മറ്റ് ഭാഗങ്ങളിലെയും കർഷകർ. പിന്നിട്ട പന്ത്രണ്ട് ദിവസമായി മുന്നേറാൻ അവസരം നൽകാതെ കുരുമുളകിനെ വാങ്ങലുകാർ കൃത്രിമപ്പൂട്ടിൽ ബന്ധിച്ചിരിക്കുകയാണ്.
വാങ്ങലുകാർക്ക് ദീപാവലി വരെയുള്ള മൂന്ന് മാസങ്ങളിലേക്ക് വൻതോതിൽ ചരക്ക് ആവശ്യമുണ്ട്. ഇറക്കുമതി ലോബിയും ശക്തമായ മത്സരം അഴിച്ചുവിടാം. വിയറ്റ്നാം മുളക് അവർ മറിച്ച് വിൽപ്പനയ്ക്കുള്ള ശ്രമത്തിലാണ്. അൺഗാർബിൾഡ് കിലോ 665 രൂപ.
ADVERTISEMENT
കരുത്ത് നഷ്ടപ്പെട്ടു വിപണി
ടിസിഎസ് ജീവനക്കാരെ കുറയ്ക്കുന്...
വിദേശനാണ്യ കരുതൽശേഖരം കുറഞ്ഞു
വണ്ടര്‍ലയില്‍ ഫ്രണ്ട്ഷിപ്പ് ഡേ ആ...
മെറിലില്‍ എഡിഐഎ 200 മില്യണ്‍ യു...
ഇന്ത്യ-യുകെ വ്യാപാരക്കരാർ; ഇന...
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ADVERTISEMENT
ആഭ്യന്തര ഉത്പാദനം ചുരുങ്ങി; റബറിനു ക്ഷാമം
കരുത്ത് നഷ്ടപ്പെട്ടു വിപണി
ടിസിഎസ് ജീവനക്കാരെ കുറയ്ക്കുന്നു
വിദേശനാണ്യ കരുതൽശേഖരം കുറഞ്ഞു
വണ്ടര്‍ലയില്‍ ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷം
മെറിലില്‍ എഡിഐഎ 200 മില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിക്കും
ഇന്ത്യ-യുകെ വ്യാപാരക്കരാർ; ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി വർധിക്കും
ഷാരൂഖ് ഖാന് ബ്രാന്‍ഡ് എന്‍ഡോഴ്സർ
ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പരീക്ഷണ ഓട്ടം വിജയം
സ്വതന്ത്രവ്യാപാര കരാർ ഇന്ത്യയുടെ നിബന്ധനകൾക്കനുസരിച്ച്: വാണിജ്യമന്ത്രി
പവന് 400 രൂപ കുറഞ്ഞു
ബിനാലെയ്ക്ക് പിന്തുണയുമായി ലുലു ഫിനാന്‍ഷല്‍ ഹോള്‍ഡിംഗ്സും അദീബ് ആന്‍ഡ് ഷെഫീന ഫൗണ്ടേഷനും
റിയല്‍മി 15 സീരിസ് കൊച്ചിയില്‍ അവതരിപ്പിച്ചു
ഇന്ത്യ-യുകെ വ്യാപാരക്കരാറിനെ സ്വാഗതം ചെയ്ത് ടിവിഎസ് മോട്ടോർ
പ്രഭുദേവ ലൂക്കർ ഇലക്ട്രിക് ടെക്നോളജീസ് ബ്രാൻഡ് അംബാസഡർ
കര കയറാതെ വിപണി; ഒരു ദിവസം കൊണ്ട് നിക്ഷേപകർക്ക് നഷ്ടമായത് 6.5 ലക്ഷം കോടി രൂപ
പവന് 360 രൂപ കുറഞ്ഞു
യുടിഐ അറ്റാദായത്തിൽ 16 ശതമാനം വര്‍ധന
കുഞ്ഞനാണെങ്കിലും കരുത്തൻ
കേരളത്തിന്റെ സ്റ്റാര്‍ട്ടപ് വ്യവസ്ഥ രാജ്യത്തിനു മാതൃക: മമത വെങ്കിടേഷ്
ബസ്സ്റ്റോപ്പിനു പുതിയ മാതൃകയുമായി ഇന്‍സൈറ്റ്
ഓഗസ്റ്റ് ഒന്നു മുതൽ യുപിഐ ചട്ടങ്ങളിൽ മാറ്റം
യുപിഐ ഇടപാടുകൾ അധിക കാലം സൗജന്യമാകില്ലെന്ന് ആർബിഐ ഗവർണർ
കേംബ്രിഡ്ജ് സ്കൂളുകളുടെ എണ്ണം 1000 കടന്നു
ബിജു മഹിമ സിഇഒ
നിസാൻ മാഗ്നൈറ്റിന് ഗ്ലോബൽ എൻസിഎപി ഫൈവ് സ്റ്റാർ റേറ്റിംഗ്
ആ കാലം കഴിഞ്ഞു; ഇന്ത്യയിൽനിന്നുള്ള നിയമനം വേണ്ടെന്ന് ട്രംപ്
സൂചികയിൽ നഷ്ടദിനം
കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജ് ഓഫ് എൻജിനിയറിംഗിന് നാക് എ പ്ലസ് അംഗീകാരം
പ്രവര്‍ത്തനം വ്യാപിപ്പിച്ച് ഐസിഎല്‍ ഫിന്‍കോര്‍പ് ലിമിറ്റഡ്
നിക്ഷേപങ്ങള്‍ക്കു വഴിതുറന്ന് യുഎഇ ഇന്‍വെസ്റ്റോപ്പിയ ഗ്ലോബല്‍ സമ്മിറ്റ്
ഇന്ഡ്റോയല് പുതിയ മോഡലുകള്‍ പുറത്തിറക്കി
കേരള ഇന്നൊവേഷന് ഫെസ്റ്റിവല്‍ ഇന്നുമുതല്‍
സ്വര്‍ണവിലയില്‍ വന്‍ ഇടിവ്
ആദിത്യ ഐപിഒ 29 മുതല്‍
റേഞ്ച് റോവര്‍ വെലാര്‍ ഓട്ടോബയോഗ്രഫി വിപണിയില്‍
ഓണ്‍ലൈന്‍ ഷോപ്പിംഗിന് ബയോമെട്രിക് സംവിധാനവുമായി ഫെഡറല്‍ ബാങ്ക്
ഐആർഐ കേരള: സൈമൺ ജേക്കബ് ചെയർമാൻ, ശംഭു നന്പൂതിരി സെക്രട്ടറി
റിക്കാര്‍ഡ് കുതിപ്പില്‍ സ്വര്‍ണം
വിപണിയിൽ തിരിച്ചുവരവ്
1654 കോടി രൂപയുടെ നിയമലംഘനം; മിന്ത്രയ്ക്കെതിരേ ഇഡി കേസെടുത്തു
ടൊയോട്ട, ഡിഎസ്ഐ പ്രതിനിധിസംഘം ടെക്നോപാർക്ക് സന്ദർശിച്ചു
ടെസ്ലയ്ക്ക് ചൈനീസ് ആധിപത്യം മറികടക്കാനാകുമോ?
ഗീത ഗോപിനാഥ് ഐഎംഎഫിൽനിന്നു രാജിവച്ചു; ഹാര്‍വഡിൽ പ്രഫസറായി ചേരും
പവന് 840 രൂപയുടെ വര്‍ധന
എസ്ബിഐ- ഫോൺപേ കാർഡ് പുറത്തിറക്കും
ആന്റി ഹെയർ ഫാൾ കാന്പയിനുമായി ഹിമാലയ
ലുലു ഫോറെക്സും ലുലു ഫിന്‍സെര്‍വും എഎഫ്എയുമായി കൈകോര്‍ക്കുന്നു
റിയൽ എസ്റ്റേറ്റിൽ ബീറ്റാ ഗ്രൂപ്പ്
യൂക്കോ ബാങ്കിന് 607 കോടി അറ്റാദായം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
ഫോൺ സംഭാഷണം വിവാദമായി ; പാലോട് രവി രാജിവച്ചു
Kerala
2
കന്യാസ്ത്രീകളുടെ അറസ്റ്റ്: രാജ്യവ്യാപക പ്രതിഷേധം
National
3
കോംഗോയിൽ കത്തോലിക്കാ പള്ളിയിൽ ഭീകരാക്രമണം; 34 പേർ കൊല്ലപ്പെട്ടു
International
4
ആഭ്യന്തര ഉത്പാദനം ചുരുങ്ങി; റബറിനു ക്ഷാമം
Business
5
ത്രില്ലര്‍ ടൈ
Sports
ADVERTISEMENT
LATEST NEWS
പഞ്ചാബിൽ പ്രാവിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് കൗമാരക്കാരനെ കൊലപ്പെടുത്തി
സഹോദരന്റെ രണ്ട് മക്കളെ കൊലപ്പെടുത്തി യുവാവ്
ബാണാസുര ഡാമിൽനിന്ന് തിങ്കളാഴ്ച അധിക ജലം തുറന്ന് വിടും
ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് സമനിലയിൽ
അറസ്റ്റ് ചെയ്ത കന്യാസ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
ADVERTISEMENT
ADVERTISEMENT
Latest News
Local News
Back
Local News
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
Kerala
National
International
Business
Sports
Obituary
Editorial
Leader Page
NRI
Back
NRI
GULF EDITION
AMERICAS
Europe
Australia & Oceania
Middle East & Gulf
Delhi
Banglore
Health
Back
Health
Family Health
Fitness
Ayurveda
Women's Corner
Doctor Speaks
Sex
University News
Samskarikam
Back
Samskarikam
Short Story
Article
Poetry
Book Review
Movies
Career
Travel
Agri
Book Review
TODAYS STORY
Special Feature
Special News
Charity News
Tax News
Religion
Cartoon
Maveli Nadu
Jeevitha Vijayam
Daily Quiz
Smart Student
Out of Range
Videos
Shorts
Viral
Back
Viral
Viral
Kauthukam
Special
Video
Letters
Responses
Trade Rate
Exchange Rate
Technology
Auto Spot
E-Shopping
Allied Publications
E-Paper
RASHTRA DEEPIKA
SUNDAY DEEPIKA
Back
SUNDAY DEEPIKA
Sunday Special
Vayanasala
Chintavishayam
Kauthukam
Feature
Family Vision
Special News
Youth Special
STHREEDHANAM
CAREER DEEPIKA
Chocolate
Student Reporter
Smart Student
English Edition
Deepika Matrimony
Deepika Calendar
Online Advertising
Classifieds
Back Issues
Court Notice
RDLERP
About Us
Send Your Greetings
Stringer Login
KIIFB
Government Inauguration
Follow
Today's E-paper
Read Now
©2025 Deepika. All Rights Reserved
Powered by
RASHTRA DEEPIKA LTD