ചെ​ന്നൈ: സു​സ്ഥി​ര പ​രി​സ്ഥി​തി സൗ​ഹൃ​ദ ഗ​താ​ഗ​ത​ത്തി​ലേ​ക്കു​ള്ള ഒ​രു വ​ലി​യ കു​തി​ച്ചു​ചാ​ട്ട​ത്തി​ൽ, രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ ഹൈ​ഡ്ര​ജ​ൻ ട്രെ​യി​നി​ന്‍റെ പ​രീ​ക്ഷ​ണ ഓ​ട്ടം ഇ​ന്ത്യ​ൻ റെ​യി​ൽ​വേ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. ഹൈ​ഡ്ര​ജ​ൻ ഇ​ന്ധ​ന സെ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യി​ലാ​ണ് ട്രെ​യി​ൻ ഓ​ടു​ന്ന​ത്. ഹൈ​ഡ്ര​ജ​ൻ ട്രെ​യി​ൻ പ​രി​സ്ഥി​തി​ക്ക് വ​ള​രെ​യ​ധി​കം ഗു​ണം ചെ​യ്യും.

ചെ​ന്നൈ​യി​ലെ ഇ​ന്‍റ​ഗ്ര​ൽ കോ​ച്ച് ഫാ​ക്ട​റി​യി​ലാ​ണ് പ​രീ​ക്ഷ​ണം ന​ട​ന്ന​ത്. ഹൈ​ഡ്ര​ജ​ൻ ട്രെ​യി​ൻ ടെ​ക്നോ​ള​ജി വി​ക​സി​പ്പി​ക്കു​ന്ന അ​പൂ​ർ​വം രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​യി ഇ​ന്ത്യ മാ​റു​ക​യാ​ണെ​ന്നും 1200 കു​തി​ര​ശ​ക്തി ഹൈ​ഡ്ര​ജ​ൻ ട്രെ​യി​ൻ നി​ർ​മി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്നും കേന്ദ്ര റെയിൽവേ ന്ത്രി അശ്വിനി വൈഷ്ണവ് എ​ക്സി​ൽ കു​റി​ച്ചു.


പ​രീ​ക്ഷ​ണ ഓ​ട്ടം പൂ​ർ​ത്തി​യാ​യ​തോ​ടെ, ഹൈ​ഡ്ര​ജ​ൻ ഇ​ന്ധ​ന സാ​ങ്കേ​തി​ക​വി​ദ്യ വി​ക​സി​പ്പി​ച്ചെ​ടു​ത്ത സ്വീ​ഡ​ൻ, ജ​ർ​മ​നി, ചൈ​ന, ഫ്രാ​ൻ​സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​യും ചേ​ർ​ന്നു.

ഒ​രു ഹൈ​ഡ്ര​ജ​ൻ എ​ഞ്ചി​ൻ നി​ർ​മി​ക്കു​ന്ന​തി​ന് 80 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ്. കൂ​ടാ​തെ ഓ​രോ റൂ​ട്ടി​നും 70 കോ​ടി രൂ​പ​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​വു​മാ​ണ് ചെ​ല​വാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്. 35 എ​ഞ്ചി​നു​ക​ൾ നി​ർ​മി​ക്കാ​നാ​ണ് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ പ​ദ്ധ​തി. ഈ ​പ​ദ്ധ​തി​ക്കാ​യി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ 2,800 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.