ഓണ്‍ലൈന്‍ ഷോപ്പിംഗിന് ബയോമെട്രിക് സംവിധാനവുമായി ഫെഡറല്‍ ബാങ്ക്
Friday, July 25, 2025 2:31 AM IST
കൊച്ചി: ഓണ്‍ലൈന്‍ പര്‍ച്ചേസ് ചെയ്യുന്ന ഇടപാടുകാര്‍ക്ക് സുരക്ഷിതമായി പേമെന്റുകള്‍ നടത്താന്‍ ബയോമെട്രിക് സൗകര്യമൊരുക്കി ഫെഡറല്‍ ബാങ്ക്. ഇടപാടുകാര്‍ക്ക് ഇനിമുതല്‍ ഫിംഗര്‍പ്രിന്റ്, ഫേസ് ഐഡി എന്നിവയിലൂടെ പേമെന്റുകള്‍ നടത്താം.
ഒടിപിക്ക് കാത്തുനില്‍ക്കാതെ അതിവേഗം ഇടപാടുകള്‍ നടത്താമെന്നതാണ് ബയോമെട്രിക് സംവിധാനത്തിന്റെ സവിശേഷത. ഒടിപി മുഖേനയുള്ള തട്ടിപ്പുകള്‍ പരമാവധി കുറയ്ക്കാനും ഇതിലൂടെ സാധിക്കും. രാജ്യത്ത് ആദ്യമായാണ് ഒരു ബാങ്ക് ഓണ്‍ലൈന്‍ ഷോപ്പിംഗ് ഇടപാടുകള്‍ക്കു ബയോമെട്രിക് സംവിധാനം നടപ്പിലാക്കുന്നത്. ആഗോള ഫിന്‍ടെക് സേവനദാതാക്കളായ എം2പി, മിങ്കസുപേ എന്നീ കമ്പനികളുടെ സഹകരണത്തോടെയാണ് ഈ സൗകര്യം നടപ്പാക്കുന്നതെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.