ഇന്ത്യ-യുകെ വ്യാപാരക്കരാറിനെ സ്വാഗതം ചെയ്ത് ടിവിഎസ് മോട്ടോർ
Saturday, July 26, 2025 3:12 AM IST
തിരുവനന്തപുരം: ഇന്ത്യ, യുകെ സ്വതന്ത്ര വ്യാപാരക്കരാറിനെ ടിവിഎസ് മോട്ടോർ സ്വാഗതം ചെയ്തു. ഇന്ത്യൻ നിർമാതാക്കൾക്കും ഡിസൈനർമാർക്കും, പ്രത്യേകിച്ച് മെയ്ക്ക് ഇൻ ഇന്ത്യ നീക്കത്തിനു കീഴിലുള്ളവർക്ക് പുതിയ ആഗോള സാധ്യതകളാണ് ഈ കരാറിലൂടെ തുറന്നുകിട്ടുക.
ഈ വർഷം പുതിയ നോർട്ടണ്‍ വാഹനങ്ങൾ പുറത്തിറക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയും യുകെയുമായുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നത് തങ്ങൾക്ക് ആവേശം പകരുന്നതാണെന്ന് ടിവിഎസ് മോട്ടോർ കന്പനി മാനേജിംഗ് ഡയറക്ടർ സുദർശൻ വേണു പറഞ്ഞു.