ബസ്സ്റ്റോപ്പിനു പുതിയ മാതൃകയുമായി ഇന്‍സൈറ്റ്
Friday, July 25, 2025 11:36 PM IST
കൊച്ചി: മാലിന്യമില്ലാത്തതും പുനരുപയോഗ വസ്തുക്കള്‍, സൗരോര്‍ജം, പ്രാദേശിക കരകൗശല വൈദഗ്ധ്യം എന്നിവ പ്രയോജനപ്പെടുത്തിയും നവീന ബസ്സ്റ്റോപ്പുകൾ എന്ന ആശയവുമായി ഇന്‍സൈറ്റ് സെന്റര്‍ ഫോര്‍ ഡിസൈന്‍ ടെക്നോളജി ആന്‍ഡ് ക്രിയേറ്റീവ് ആര്‍ട്സ്. ഭാവിയിലെ ബസ് കാത്തിരിപ്പിടങ്ങള് രൂപകല്പന ചെയ്യുകയാണ് കൊച്ചി ആസ്ഥാനമായ സ്ഥാപനം.
കളമശേരിയിൽ ആരംഭിച്ച ഇന്നൊവേഷന് ഫെസ്റ്റിവലില്‍ ഇതിന്റെ മാതൃകയ്ക്ക് രൂപം നല്‍കും. ഇന്‍സൈറ്റ് സെന്റര്‍ ഫോര്‍ ഡിസൈന്‍ ടെക്നോളജി ആന്‍ഡ് ക്രിയേറ്റിവ് ആര്‍ട്സ് ചെയര്‍മാനും കൊച്ചി കോര്പറേഷന് മുന്‍ സെക്രട്ടറിയുമായ ആർ. രാഹുലാണ് ആശയത്തിനു പിന്നില്‍.