1100 കോടിയുടെ തട്ടിപ്പ്: രാംപ്രസ്ഥ ഗ്രൂപ്പ് ഡയറക്ടർമാർ അറസ്റ്റിൽ
Tuesday, July 22, 2025 2:34 AM IST
ന്യൂഡല്‍ഹി: 1100 കോടിയുടെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് രാംപ്രസ്ഥ ഗ്രൂപ്പ് ഡയറക്ടര്‍മാരായ സന്ദീപ് യാദവിനെയും അരവിന്ദ് വാലിയയെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു.
2008-11 കാലയളവില്‍ വിവിധ ഭവന പദ്ധതികള്‍ക്കായി ആളുകളില്‍നിന്ന് ഏകദേശം 1,100 കോടി രൂപ രാംപ്രസ്ഥ പ്രൊമോട്ടേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് (ആര്പിഡിപിഎല്) പിരിച്ചു. എന്നാല്‍ ഇതുവരെ ആളുകള്‍ക്ക് ഫ്ളാറ്റോ സ്ഥലമോ നല്‍കിയില്ലെന്നാണ് പരാതി.
അന്വേഷണത്തിന്റെ ഭാഗമായി ഗ്രൂപ്പിന്റെ ഗുരുഗ്രാമിലുള്ള 681.54 കോടി രൂപ വിലമതിക്കുന്ന 1,900 ഏക്കറിലധികം സ്ഥലം ഈ മാസം ആദ്യം ഏജന്‍സി കണ്ടുകെട്ടിയിരുന്നു.