ഒരു വർഷം, നൂതന സംരംഭങ്ങൾ; കുതിപ്പു തുടർന്ന് ഗ്രീൻ പവർ
Wednesday, July 16, 2025 11:50 PM IST
തൃശൂർ: കേന്ദ്ര സഹകരണ മന്ത്രാലയത്തിനു കീഴിൽ രജിസ്റ്റർ ചെയ്ത ഗ്രീൻ പവർ എംഎസ്സിഎസ് ലിമിറ്റഡ് ഒരുവർഷത്തിനിടെ മികച്ച നേട്ടം കൈവരിച്ചെന്നു സ്ഥാപകനും ചെയർമാനുമായ സതീഷ് പുലിക്കോട്ടിൽ.
പരന്പരാഗത സാന്പത്തികസ്ഥാപനങ്ങളിൽനിന്നു വ്യത്യസ്തമായി നൂതനമായ കാഴ്ചപ്പാടുകളാണു സ്ഥാപനം മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങൾ, ചാർജിംഗ് സ്റ്റേഷനുകൾ, ബാറ്ററി സ്വാപ്പിംഗ് എന്നിവയെല്ലാം ഒരുമിച്ചു ലഭ്യമാകുന്ന ‘ജിപി അവന്യു’എന്ന ഇന്ത്യയിലെ ആദ്യ പരിസ്ഥിതിസൗഹൃദ ഇലക്ട്രിക് മാൾ, സാങ്കേതികവിദ്യാഭ്യാസവും സ്കിൽ ഡെവലപ്മെന്റും ഇലക്ട്രിക് വാഹനനിർമാണവും ഉൾക്കൊള്ളിച്ച ‘ജിപി അക്കാദമി’യും ആയുർവേദം, ആധുനികവൈദ്യശാസ്ത്രം എന്നിവ സംയോജിപ്പിച്ച ‘ജിപി താത്വിക’യും ഇലക്ട്രിക് വാഹനനിർമാണ യൂണിറ്റുകൾ, ചാർജിംഗ് സ്റ്റേഷനുകൾ, സ്പെയർപാർട്സുകൾ എന്നിവയ്ക്കുള്ള അടിസ്ഥാനസൗകര്യവികസനവും സുരക്ഷിതമായ നിക്ഷേപപദ്ധതികളും സവിശേഷതകളാണ്.
പദ്ധതികളെല്ലാം ഒരുവർഷത്തിനിടെ മികച്ച വരുമാനത്തിലേക്കു മാറിയെന്നും സതീഷ് പുലിക്കോട്ടിൽ പറഞ്ഞു.
സ്ഥാപനത്തിന്റെ പ്രമോട്ടർ ഡോ. മുഹമ്മദ് ഫായിസ്, താത്വിക കോ-ഓർഡിനേറ്റർ ഡോ. വന്ദന താത്വിക, പ്രോജക്ട് ഹെഡ് വിദ്യ വിനയകുമാർ, റീജണൽ ഹെഡ് ഡോ.എ.കെ. ഹരിദാസ്, ജിപി അക്കാദമി സിഎംഒ എ. കബീർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.