നിപ്പോൺ സ്റ്റീലിൽ പുതിയ ഉത്പന്നങ്ങൾ
Monday, July 14, 2025 11:36 PM IST
കൊച്ചി: നിപ്പോൺ സ്റ്റീൽ ഇന്ത്യ ഒപ്റ്റിഗൽ പ്രൈം, ഒപ്റ്റിഗൽ പിന്നാക്കിൾ എന്നീ രണ്ട് ഉത്പന്നങ്ങൾ കേരളത്തിൽ പുറത്തിറക്കി.
പ്രീമിയം നിലവാരത്തിലുള്ള കളർ കോട്ട് ചെയ്ത സ്റ്റീൽ ഉത്പന്ന നിരയിൽ ഉൾപ്പെട്ടതാണ് ഒപ്റ്റിഗൽ.
ഉയർന്ന തോതിൽ തുരുമ്പിനെ പ്രതിരോധിക്കുന്ന സ്റ്റീൽ എന്നനിലയിൽ ആർസലർ മിത്തലിനു പേറ്റന്റ് ലഭിച്ചിട്ടുള്ളതാണു നിപ്പോണിന്റെ ഒപ്റ്റിഗൽ ശ്രേണിയെന്ന് അധികൃതർ പറഞ്ഞു.