സ്കോഡ ഔട്ട്ലെറ്റുകള് 300 ആയി
Monday, July 14, 2025 11:36 PM IST
കൊച്ചി: കാര്‍ നിര്‍മാതാക്കളായ സ്കോഡയ്ക്കു രാജ്യത്തെ 172 നഗരങ്ങളിലായി ഔട്ട്ലെറ്റുകളുടെ എണ്ണം 300 ആയി.
സര്‍വീസ് സെന്ററുകള്‍ വര്‍ധിച്ചതോടെ വര്‍ഷത്തില്‍ അഞ്ചര ലക്ഷം കാറുകള്‍ സര്‍വീസ് ചെയ്യുന്നതിനുള്ള ശേഷിയും ഇപ്പോള്‍ കമ്പനിക്കുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
സ്കോഡ ഇന്ത്യയില്‍ 25 വര്‍ഷവും ആഗോളതലത്തില്‍ 130 വര്‍ഷവും പിന്നിട്ടു.