കൊ​​​​ച്ചി: ബ​​​​ഹി​​​​രാ​​​​കാ​​​​ശ സാ​​​​ങ്കേ​​​​തി​​​​ക​​​​ത​​​​യി​​​​ല്‍ സ്റ്റാ​​​​ര്‍​ട്ട​​​​പ്പു​​​​ക​​​​ളെ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി സ്പേ​​​സ് ആ​​​​ക്‌​​​​സി​​​​ല​​​​റേ​​​​റ്റ​​​​ര്‍ എ​​​​പി​​​​ജെ 2025 പ്ര​​​​ഖ്യാ​​​​പി​​​​ച്ച് എ​​​​ഡ​​​​ബ്ല്യു​​​​എ​​​​സ്. ഇ​​​​ന്ത്യ, ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യ, ന്യൂ​​​​സി​​​​ല​​​ൻ​​​ഡ്, ജ​​​​പ്പാ​​​​ന്‍ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ സ്റ്റാ​​​​ര്‍​ട്ട​​​​പ്പു​​​​ക​​​​ള്‍​ക്ക് സേ​​​​വ​​​​നം ല​​​​ഭ്യ​​​​മാ​​​​ക്കും.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട 40 ക​​​​മ്പ​​​​നി​​​​ക​​​​ള്‍​ക്കാ​​​​യാ​​​​ണു പ​​​ത്താ​​​​ഴ്ച​​​​ത്തെ പ്രോ​​​​ഗ്രാം. ആ​​​​മ​​​​സോ​​​​ണ്‍ വെ​​​​ബ് സ​​​​ര്‍​വീ​​​​സ​​​​സി​​​​ന്‍റെ പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​യ ടി-​​​​ഹ​​​​ബ്, മി​​​​ന്‍​ഫി, ഫ്യൂ​​​​സി​​​​ക്, ആ​​​​ന്‍​സി​​​​സ് എ​​​​ന്നി​​​​വ​​​​യും ബ​​​​ഹി​​​​രാ​​​​കാ​​​​ശ കൂ​​​​ട്ടാ​​​​യ്മ​​​​ക​​​​ളാ​​​​യ ഇ​​​​ന്‍​സ്‌​​​​പെ​​​​യ്‌​​​​സ്, ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യ സ്പേ​​​​സ് ഏ​​​​ജ​​​​ന്‍​സി, ഐ​​​​ലോ​​​​ഞ്ച്, സ്‌​​​​കൈ പെ​​​​ര്‍​ഫെ​​​​ക്ട് ജു​​​​സാ​​​​റ്റ് കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​ന്‍ എ​​​​ന്നി​​​​വ​​​​യു​​​​മാ​​​​യും സ​​​​ഹ​​​​ക​​​​രി​​​​ച്ചാ​​​​ണ് എ​​​​പി​​​​ജെ 2025 ന​​​​ട​​​​ത്തു​​​​ക​​​​യെ​​​​ന്ന് സം​​​​ഘാ​​​​ട​​​​ക​​​​ർ അ​​​​റി​​​​യി​​​​ച്ചു.