ഗോദ്റെജ് സ്മാര്‍ട്ട് സെക്യൂരിറ്റി ശൃംഖല അവതരിപ്പിച്ചു
Saturday, July 12, 2025 1:20 AM IST
കൊച്ചി: ഗോദ്റെജ് എന്റര്‍പ്രൈസസ് ഗ്രൂപ്പിന്റെ സെക്യൂരിറ്റി സൊലൂഷന്‍സ് ബിസിനസ് കേരളത്തിലെ ജ്വല്ലറികള്‍ക്കും ആധുനിക സ്മാര്‍ട്ട് ഹോം ലോക്കര്‍മാര്‍ക്കുമായി ബിഐഎസ് സര്‍ട്ടിഫൈ ചെയ്ത ലോക്കറുകളുടെ ഏറ്റവും പുതിയ ശ്രേണി അവതരിപ്പിച്ചു.
ഇന്ത്യയില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സെക്യൂരിറ്റി വിപണിയില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിച്ചുകൊണ്ടാണ് ഈ നീക്കം.
അതീവ സുരക്ഷയുള്ള സേഫുകള്‍ക്ക് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബിഐഎസ്) നിര്‍ബന്ധമാക്കുന്ന രീതിയിലെ കേന്ദ്രസര്‍ക്കാരിന്റെ ക്വാളിറ്റി കണ്ട്രോള് ഓര്‍ഡറിന്റെ (ക്യുസിഒ) പശ്ചാത്തലത്തിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഇവയുടെ അവതരണത്തോടനുബന്ധിച്ച് കേരളത്തിലുള്ള ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓണം സുരക്ഷാ ആനുകൂല്യങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.