കേരഫെഡിന്റെ പച്ചത്തേങ്ങ സംഭരണകേന്ദ്രം ചെറുപുഴയിൽ
Tuesday, July 8, 2025 12:08 AM IST
ചെറുപുഴ: കേരഫെഡിന്റെ പച്ചത്തേങ്ങ സംഭരണകേന്ദ്രം ചെറുപുഴയിൽ പ്രവർത്തനം ആരംഭിച്ചു. കേരഫെഡ് നേരിട്ട് പച്ചത്തേങ്ങ സംഭരിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ പച്ചത്തേങ്ങ സംഭരണകേന്ദ്രമാണിത്.
ചെറുപുഴ പ്രശാന്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരഫെഡ് ചെയർമാൻ വി. ചാമുണ്ണി ഉദ്ഘാടനം ചെയ്തു.