ഈസ്റ്റേൺ തനി നാടൻ സാമ്പാർ വിപണിയിൽ
Wednesday, August 27, 2025 11:13 PM IST
കൊച്ചി: ഈസ്റ്റേൺ പുതിയ ഉത്പന്നമായ തനി നാടൻ സാമ്പാർ വിപണിയിലെത്തിച്ചു. സാമ്പാർ പൗഡറിനു പുറമെയാണ് കായത്തിന്റെ രുചി മുന്നിട്ടുനിൽക്കുന്ന തനി നാടൻ സാമ്പാർ ഈസ്റ്റേൺ വിപണിയിലെത്തിച്ചിട്ടുള്ളത്.
കേരളത്തിന്റെ രുചിപാരമ്പര്യത്തിൽ നാലു പതിറ്റാണ്ടിലേറെയായി വിശ്വസ്ത പേരായ ഈസ്റ്റേൺ, നാടിന്റെ പല കോണുകളിലെയും രുചിവൈവിധ്യം പരിഗണിച്ചാണ് പുതിയ ഉത്പന്നം അവതരിപ്പിക്കുന്നതെന്ന് ഈസ്റ്റേൺ ബിസിനസ് യൂണിറ്റ് സിഇഒ ഗിരീഷ് നായർ പറഞ്ഞു.
കൊച്ചിയിൽ നടന്ന ചടങ്ങിൽ ഈസ്റ്റേൺ സിഎച്ച്ആർഒ റോയ് കുളമാക്കൽ ഈനാസ്, ഇന്നോവേഷൻസ് ഹെഡ് ശിവപ്രിയ ബാലഗോപാൽ, ജിഎം മാർക്കറ്റിംഗ് എമി തോമസ് എന്നിവർ ചേർന്നാണു തനി നാടൻ സാമ്പാർ അവതരിപ്പിച്ചത്.
പുതിയ ഉത്പന്നം വിപണിയിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി സാമ്പാർ പോര് എന്നപേരിൽ കാന്പയിനും ഈസ്റ്റേൺ തുടക്കമിട്ടു. കേരളത്തിന്റെ സമ്പന്നമായ പാചക പാരമ്പര്യത്തെ ആഘോഷിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ പ്രതീകമാണു കാന്പയിനെന്ന് അധികൃതർ അറിയിച്ചു.