ഉൺമ ആഗോള ഉച്ചകോടി 30ന് കൊച്ചിയില്‍
Tuesday, August 26, 2025 11:01 PM IST
കൊച്ചി: ജവഹര്‍ നവോദയ സ്കൂളുകളിലെ പൂര്വവിദ്യാഥികളുടെ കൂട്ടായ്മയായ യുണൈറ്റഡ് നവോദയന്‍ മലയാളി അസോസിയേഷ (ഉൺമ) ന്റെ ആഗോള ഉച്ചകോടി 30ന് നെടുമ്പാശേരി സിയാല്‍ കണ്വൻഷന് സെന്ററില്‍ നടക്കുമെന്ന് പ്രസിഡന്റ് സിജു കുര്യന് അറിയിച്ചു.
രാവിലെ 10.30ന് നടന് രമേഷ് പിഷാരടി ചടങ്ങ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ദേശഭക്തിഗാനാലാപനം, ഗ്രൂപ്പ് ഡാന്‍സ്, പുസ്തക പ്രകാശനം എന്നിവ നടക്കും.
ഉച്ചകഴിഞ്ഞ് വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വിദഗ്ധര്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് ചിത്രപ്രദര്‍ശനം, ഗാനമേള, ഫാഷന്‍ ഷോ, കലാപരിപാടികള്‍, ടാലന്റ് ഹണ്ട്, സിനിമാ ചര്‍ച്ചകള്‍ തുടങ്ങിയവ നടക്കും.
മാഹി, ലക്ഷദ്വീപടക്കം 16 സ്കൂളുകളിലെ 3000ലധികം പൂര്‍വവിദ്യാര്‍ഥികള്‍ പരിപാടിയുടെ ഭാഗമാകും. എ. രഞ്ജിത്ത്, പ്രീതി മനേഷ്, നിമിഷ, കെ.കെ. രവീന്ദ്രന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.