ബാര്‍ബിക്യൂ നേഷനില്‍ സിസ്ലിംഗ് 777 ഓഫര്‍
Monday, August 25, 2025 1:13 AM IST
കൊച്ചി: ഭക്ഷണ വൈവിധ്യങ്ങള്‍ക്കു പ്രശസ്തരായ ബാര്‍ബിക്യൂ നേഷന്‍, സിസ്ലിംഗ് 777 എന്നപേരില്‍ 10 വെജ് മെനുവും 10 നോണ്‍വെജ് സ്റ്റാര്‍ട്ടറുകള്‍ ഉള്‍പ്പെടെയുള്ള ബുഫെ അടങ്ങുന്ന പ്രത്യേക 10+10 മെനു ഓഫറും പ്രഖ്യാപിച്ചു.
ഏഴു പേരോ അതിലധികമോ ആളുകള്‍ അടങ്ങുന്ന വലിയ ഗ്രൂപ്പുകള്‍ക്കുവേണ്ടി പരിമിത കാലത്തേക്കു മാത്രമായിരിക്കും സിസ്ലിംഗ് 777 ഓഫര്‍ ഒരുക്കിയിരിക്കുന്നത്. പ്രത്യേക 10+10 മെനു ബുഫെയ്ക്കൊപ്പം ടേബിളിനു മുകളിലുള്ള പരിധിയില്ലാത്ത ലൈവ് ഗ്രില്ലുകളും വിപുലമായ ബുഫെയും സ്വാദിഷ്ടമായ മധുരപലഹാരങ്ങളും പ്രത്യേക ഗ്രൂപ്പ് വിലയില്‍ ഇതോടൊപ്പം ആസ്വദിക്കാമെന്ന് ബാര്‍ബിക്യൂ നേഷന്‍ അറിയിച്ചു.