ഫാർമ ഓൺട്രപ്രണേഴ്സ് സംസ്ഥാന സമ്മേളനം
Thursday, August 21, 2025 11:26 PM IST
കൊച്ചി: ചേംബർ ഓഫ് ഫാർമ ഓൺട്രപ്രണേഴ്സ് സംസ്ഥാന സമ്മേളനം (സ്കോപ് 2025) കൊച്ചിയിൽ നടന്നു. മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. ചേംബര്‍ ഓഫ് ഫാര്‍മ സംസ്ഥാന പ്രസിഡന്റ് കെ. സനിൽ അധ്യക്ഷത വഹിച്ചു.
മന്ത്രി കെ. രാജന്, എറണാകുളം അസിസ്റ്റന്റ് ഡ്രഗ് കണ്ട്രോളര് സന്തോഷ് കെ. മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
കോൺഫറൻസിന്റെ ഭാഗമായി ഇന്ത്യയിലെ പ്രമുഖ ഫാർമ നിർമാതാക്കളെ ഉൾപ്പെടുത്തി എക്സ്പോയും സംഘടിപ്പിച്ചു.