മഞ്ജു വാര്യർ റീഗൽ ജ്വല്ലേഴ്സ് ബ്രാൻഡ് അംബാസഡർ
Saturday, August 16, 2025 10:55 PM IST
തൃശൂർ: കേരളത്തിലെ സ്വർണാഭരണ വ്യാപാരചരിത്രത്തിൽ ഹോൾസെയിൽ ജ്വല്ലറി എന്ന ആശയം ആദ്യം അവതരിപ്പിച്ച റീഗൽ ജ്വല്ലേഴ്സിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി മഞ്ജു വാര്യരെ തെരഞ്ഞെടുത്തു.
മലയാളത്തിന്റെ പ്രിയനടിയായി തിളങ്ങിനിന്നിരുന്ന മഞ്ജു വാര്യർ ഇടവേളയ്ക്കുശേഷം വീണ്ടും വെള്ളിത്തിരയിൽ സജീവമായ വ്യക്തിത്വമാണ്. അതുകൊണ്ടുതന്നെ മാറ്റം എന്ന ആശയം ഏറ്റവും മനോഹരമായി അവതരിപ്പിക്കാൻ മഞ്ജു വാര്യരെപ്പോലെ യോഗ്യതയുള്ള മറ്റാരുമില്ല.
റീഗൽ ജ്വല്ലേഴ്സിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി മഞ്ജു വാര്യരെത്തന്നെ തെരഞ്ഞെടുക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നു റീഗൽ ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടർ വിപിൻ ശിവദാസ് പറഞ്ഞു.
കേരളത്തിലും കർണാടകയിലും നിറസാന്നിധ്യമുള്ള സ്വർണാഭരണ നിർമാണ-വിപണനരംഗത്തെ ഏറ്റവും വലിയ ഹോൾസെയിൽ ആൻഡ് മാനുഫാക്ചറിംഗ് ജ്വല്ലറിയായ റീഗൽ ജ്വല്ലേഴ്സിൽ എല്ലാ സ്വർണാഭരണങ്ങൾക്കും, ഇന്റർനാഷണൽ സർട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങൾക്കും ഹോൾസെയിൽ പണിക്കൂലി മാത്രമാണ് ഈടാക്കുന്നത്.
ആന്റിക്ക് കളക്ഷൻസ്, ലൈറ്റ്വെയ്റ്റ്, ടെന്പിൾ ജ്വല്ലറി, ഉത്തരേന്ത്യൻ ഡിസൈൻസ്, കേരള കളക്ഷൻസ്, പോൾകി കളക്ഷൻസ്, ചെട്ടിനാട് തുടങ്ങി വൈവിധ്യമായ ആഭരണശേഖരവും ബ്രൈഡൽ ജ്വല്ലറിയുടെ എക്സ്ക്ലൂസീവ് കളക്ഷനുകളും ഏറ്റവും ലാഭകരമായി റീഗൽ ജ്വല്ലറിയിൽനിന്നു വാങ്ങാം.
സ്വർണാഭരണ നിർമാണ വിപണനരംഗത്ത് അരനൂറ്റാണ്ടിലേറെ പാരന്പര്യമുള്ള റീഗൽ ജ്വല്ലേഴ്സിനു സ്വന്തമായി ഫാക്ടറിയും വിദഗ്ധരായ തൊഴിലാളികളുമുള്ളതിനാൽ ഇടനിലക്കാരില്ലാതെ ആഭരണങ്ങൾ നേരിട്ടു റീഗൽ ജ്വല്ലേഴ്സിന്റെ ഷോറൂമുകളിൽ എത്തിക്കാനാകുമെന്നു എംഡി പറഞ്ഞു.