ഹോസ്പെക്സ് 2025 ഇന്‍ഫോപാര്‍ക്കില്‍ 22 മുതല്‍
Saturday, August 9, 2025 11:48 PM IST
കൊച്ചി: ആരോഗ്യപരിചരണമേഖലയും മെഡിക്കല്‍ സാങ്കേതികമേഖലയും കൈകോര്‍ക്കുന്ന ഹോസ്പെക്സ് 2025 മെഡിക്കല്‍ ഉപകരണ പ്രദര്‍ശനവും സമ്മേളനവും 22 മുതല്‍ 24 വരെ കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ നടക്കും.
എംഎസ്എംഇ മന്ത്രാലയം, കേരള സ്റ്റാര്‍ട്ടപ് മിഷന്, കേരള മെഡിക്കല്‍ ടെക്നോളജി കണ്‍സോര്‍ഷ്യം, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്, ടെലിമെഡിസിന്‍ സൊസൈറ്റി, അസോസിയേഷന് ഓഫ് മെഡിക്കല്‍ ഡിവൈസസ് ഇന്‍ഡസ്ട്രി, അസോസിയേഷന് ഓഫ് ഡയഗ്നോസ്റ്റിക്സ് മാനുഫാക്ചേഴ്സ് ഓഫ് ഇന്ത്യ, എംസിഎസ് മെഡിക്കല്‍ ടൂറിസം എന്നിവയുടെ സഹകരണത്തിലാണു പരിപാടി.
23ന് നടക്കുന്ന ചടങ്ങില്‍ ആരോഗ്യമേഖലയില്‍ മികവ് തെളിയിച്ചതിനുള്ള ഹെല്‍ത്ത് കെയര്‍ ഇന്‍ഡസ്ട്രി എക്സലന്‍സ് അവാര്‍ഡുകൾ വിതരണം ചെയ്യും.