ബിഎല്‍എസിന് ലാഭ വര്‍ധന
Thursday, August 7, 2025 11:55 PM IST
കൊച്ചി: പാസ്പോര്‍ട്ട് സേവന കമ്പനിയായ ബിഎല്‍എസ് ഇന്റര്‍നാഷണലിന് നടപ്പു സാമ്പത്തികവര്‍ഷം ആദ്യപാദത്തില്‍ നികുതിക്കുശേഷമുള്ള ലാഭത്തില്‍ 49.8 ശതമാനം വര്‍ധന.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 120.8 കോടി രൂപയായിരുന്ന അറ്റാദായം ഈ പാദത്തില്‍ 181 കോടി രൂപയായി ഉയർന്നതായും അധികൃതർ അറിയിച്ചു.