ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ ബ്രി​ട്ടീ​ഷ് പ്രീ​മി​യം ബൈ​ക്ക് നി​ർ​മാ​താ​ക്ക​ളാ​യ ട്ര​യം​ഫി​ന്‍റെ പു​തി​യ മോ​ട്ടോ​ർ സൈ​ക്കി​ൾ ത്ര​ക്സ്റ്റ​ണ്‍ 400 ഈ ​മാ​സം ആ​റി​ന് ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ക്കും.

സ്പീ​ഡ് 400, സ്ക്രാം​ബ്ല​ർ 400, സ്പീ​ഡ് ടി4, ​സ്ക്രാം​ബ്ല​ർ 400 എ​ക്സ് സി ​എ​ന്നി​വ​യ്ക്ക് ശേ​ഷം ട്ര​യം​ഫി​ന്‍റെ 400 സി​സി പോ​ർ​ട്ട്ഫോ​ളി​യോ​യി​ലെ അ​ഞ്ചാ​മ​ത്തെ മോ​ട്ടോ​ർ​സൈ​ക്കി​ളാ​യി​രി​ക്കും ത്ര​ക്സ്റ്റ​ണ്‍ 400.


ട്ര​യം​ഫി​ന്‍റെ മ​റ്റ് 400 സി​സി മോ​ഡ​ലു​ക​ളി​ലും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള 399 സി​സി, സിം​ഗി​ൾ-​സി​ലി​ണ്ട​ർ, ലി​ക്വി​ഡ്-​കൂ​ൾ​ഡ് എ​ൻ​ജി​നാ​ണ് വ​രാ​നി​രി​ക്കു​ന്ന ത്ര​ക്സ്റ്റ​ണ്‍ 400ൽ ​പ്ര​വ​ർ​ത്തി​ക്കു​ക. ഈ ​എ​ൻ​ജി​ൻ 40 എ​ച്ച്പി ക​രു​ത്തും 37.5 എ​ൻ​എം പീ​ക്ക് ടോ​ർ​ക്കും ഉ​ത്പാ​ദി​പ്പി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.