എസ്ബിഐ ജനറല്‍ ഇന്‍ഷ്വറന്‍സിന് കൊച്ചിയില്‍ പുതിയ ബ്രാഞ്ച്
Tuesday, July 29, 2025 11:00 PM IST
കൊച്ചി: എസ്ബിഐ ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനി കൊച്ചിയില്‍ പുതിയ ബ്രാഞ്ച് ആരംഭിച്ചു. കലൂർ കതൃക്കടവ് ജംഗ്ഷനിലെ മടത്തിക്കുന്നേല്‍ കോംപ്ലക്സിലാണ് പുതിയ ഓഫീസ്. കമ്പനി എംഡിയും സിഇഒയുമായ നവീന്‍ ചന്ദ്ര ജാ ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ എ. ഭുവനേശ്വരി, ഡെപ്യൂട്ടി സിഇഒ മുഹമ്മദ് ആരിഫ് ഖാൻ തുടങ്ങിയവർ പ്രസംഗിച്ചു.