റിയല്‍മി 15 സീരിസ് കൊച്ചിയില്‍ അവതരിപ്പിച്ചു
Saturday, July 26, 2025 11:24 PM IST
കൊച്ചി: പുതിയ സ്മാര്‍ട്ട്ഫോണുകളായ റിയല്‍മി 15, റിയല്‍മി 15 പ്രോ എന്നീ മോഡലുകളുടെ ലോഞ്ചിംഗ് കൊച്ചിയില്‍ നടന്നു. പുതിയ റിയല്‍മി 15 സീരീസ് സ്മാര്‍ട്ട്ഫോണുകള്‍ ഒട്ടനവധി മികച്ച ഫീച്ചറുകളുമായാണു വിപണിയിലെത്തുന്നത്.
ഒരു പ്രീമിയം ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണിനു വേണ്ട എല്ലാ ഫീച്ചറുകളും ഇരു മോഡലുകളിലും ലഭ്യമാണ്. റിയല്‍മി 15- 8 ജിബി , + 128 ജിബി; 8 ജിബി, + 256 ജിബി; 12 ജിബി, + 256 ജിബി എന്നീ വേരിയന്റുകളിലും, മേല്‍പ്പറഞ്ഞ വേരിയന്റുകള്‍ക്ക് പുറമേയായി 12 ജിബി, + 512 ജിബി എന്നൊരു ഉയര്‍ന്ന വേരിയന്റില്‍ കൂടി റിയല്‍മി 15 പ്രോ ഉപയോക്താക്കള്‍ക്കു ലഭ്യമാകും.