എസ്ബിഐ- ഫോൺപേ കാർഡ് പുറത്തിറക്കും
Wednesday, July 23, 2025 1:14 AM IST
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ പ്യുവർ-പ്ലേ ക്രെഡിറ്റ് കാർഡ് വിതരണക്കാരായ എസ്ബിഐ കാർഡ്, ഫോൺപേയുമായി സഹകരിച്ച് ഫോൺപേ എസ്ബിഐ കാർഡ് പുറത്തിറക്കും.
ഫോൺപേ എസ്ബിഐ കാർഡ് പർപ്പിൾ, ഫോൺപേ എസ്ബിഐ കാർഡ് സെലക്ട് ബ്ലാക്ക് എന്നീ രണ്ടു വേരിയന്റുകളിലാണ് ക്രെഡിറ്റ് കാർഡ് വരുന്നത്. ഈ കോൺടാക്ട്ലെസ് ക്രെഡിറ്റ് കാർഡിന്റെ രണ്ടു വകഭേദങ്ങളും റുപേ, വീസ പേമെന്റ് നെറ്റ്വർക്കുകളിൽ ലഭിക്കും.