രാജ്യമാകെ 300 ഔട്ട്ലെറ്റുകള് പിന്നിട്ട് സ്കോഡ
Sunday, July 20, 2025 10:47 PM IST
കോട്ടയം: ഇന്ത്യയില്‍ 25 വര്‍ഷവും ആഗോളതലത്തില്‍ 130 വര്‍ഷവും പിന്നിടുന്ന സ്കോഡയുടെ രാജ്യത്തെ ഷോറൂമുകളുടെ എണ്ണം 172 നഗരങ്ങളിലായി 300 ഔട്ലെറ്റുകള് പിന്നിട്ടു.
ഈ വര്‍ഷം ചരിത്രത്തിലെ ഏറ്റവും മികച്ച അര്‍ധവാര്‍ഷിക വില്‍പ്പന കൈവരിച്ച സ്കോഡ ഇന്ത്യയുടെ വളര്‍ച്ചയിലെ പ്രധാന ഘടകങ്ങളിലൊന്ന് ഷോറൂമുകളുടെ എണ്ണത്തില്‍ വരുത്തിയ വര്‍ധനവാണെന്ന് സ്കോഡ ഓട്ടോ ഇന്ത്യ ബ്രാൻഡ് ഡയറക്റ്റര്‍ ആശിഷ് ഗുപ്ത പറഞ്ഞു. കഴിഞ്ഞ 9 മാസത്തിനിടയ്ക്ക് പുതിയതായി 30 നഗരങ്ങളില്‍ പുതിയ ഔട്ലെറ്റുകൾ ആരംഭിച്ചു.
പുതിയ ഇടപാടുകാരിലും പുതിയ വിപണികളിലും വലിയ സ്വീകാര്യത കൈവരിച്ച കൈലാഖ് സ്കോഡ ഇന്ത്യയുടെ വളര്‍ച്ചയില്‍ കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. കൂടുതല്‍ ഷോറൂമുകളാരംഭിച്ച് ആവശ്യക്കാരുടെ അടുത്തെത്തുന്നതിനൊപ്പം നിലവിലെ സ്കോഡ കാറുകളുടെ ഉടമകളായിട്ടുള്ളവരെ തൃപ്തിപ്പെടുത്തുന്നതിനുവേണ്ടി വാറണ്ടി, മെയ്ന്റനന്‍സ്, റോഡ് സൈഡ് അസിസ്റ്റന്‍സ് പാക്കേജുകള്‍ തുടങ്ങിയവ സ്കോഡ ഇന്ത്യ അവതരിപ്പിച്ചിട്ടുണ്ട്.