കൊ​ച്ചി: ഓ​ക്ടോ​ബ​ര്‍ 18 മു​ത​ല്‍ ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നും ബാ​ങ്കോ​ക്കി​ലേ​ക്ക് പ്ര​തി​ദി​നം നേ​രി​ട്ടു​ള്ള വി​മാ​ന സ​ര്‍​വീ​സു​മാ​യി എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ്. പ്രാ​രം​ഭ ഓ​ഫ​റാ​യി ബാ​ങ്കോ​ക്കി​ലേ​ക്കും തി​രി​ച്ചും 16,800 രൂ​പ​യ്ക്ക് എ​ക​സ്പ്ര​സ് വാ​ല്യൂ നി​ര​ക്കി​ല്‍ സീ​റ്റു​ക​ള്‍ ല​ഭ്യ​മാ​ണ്. ബെം​ഗ​ളൂ​രു​വി​ല്‍ നി​ന്നും ബാ​ങ്കോ​ക്കി​ലേ​ക്ക് 9,000 രൂ​പ​യ്ക്ക് ടി​ക്ക​റ്റു​ക​ള്‍ ല​ഭി​ക്കും.

ദി​വ​സ​വും രാ​വി​ലെ 11ന് ​ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നും പു​റ​പ്പെ​ട്ട് വൈ​കി​ട്ട് 4.45ന് ​ബാ​ങ്കോ​ക്കി​ല്‍ എ​ത്തി​ച്ചേ​രും. വൈ​കി​ട്ട് 5.45ന് ​തി​രി​കെ പു​റ​പ്പെ​ട്ട് രാ​ത്രി 8.30ന് ​ബെം​ഗ​ളൂ​രു​വി​ല്‍ മ​ട​ങ്ങി​യെ​ത്തും. കേ​ര​ള​ത്തി​ലെ നാ​ല് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ നി​ന്നും ബെം​ഗ​ളൂ​രു​വി​ലേ​ക്ക് എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ വി​മാ​ന സ​ര്‍​വീസു​ള്ള​തി​നാ​ല്‍ മാ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പ​ടെ അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​ന്‍ ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നും സ​മീ​പ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നും താ​യ്ലന്‍റിലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍​ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കു​ന്ന ത​ര​ത്തി​ലാ​ണ് ഈ ​പു​തി​യ സ​ര്‍​വീസ്

ഈ ​പു​തി​യ റൂ​ട്ട് താ​യ്ല​ന്‍റിലേക്ക് എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ സാ​ന്നി​ധ്യം കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തും. നി​ല​വി​ല്‍ ബാ​ങ്കോ​ക്കി​ല്‍ നി​ന്നും ല​ഖ്നൗ, പൂ​നെ, സൂ​റ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ഫു​ക്ക​റ്റി​ല്‍ നി​ന്നും ഹൈ​ദ​രാ​ബാ​ദി​ലേ​ക്കും എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന് വി​മാ​ന സ​ര്‍​വീ​സു​ണ്ട്.


ബി​സി​ന​സ് ക്ലാ​സി​ന് ത​ത്തു​ല്യ​മാ​യ എ​ക്സ്പ്ര​സ് ബി​സ് സീ​റ്റു​ക​ളും ഗോ​ര്‍​മേ​ര്‍ ഭ​ക്ഷ​ണ​വും എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ 40ല​ധി​കം വ​രു​ന്ന പു​തി​യ വി​മാ​ന​ങ്ങ​ളി​ലു​ണ്ട്. എ​ക്സ്പ്ര​സ് എ​ഹെ​ഡ് മു​ന്‍​ഗ​ണ​ന ചെ​ക്ക്ഇ​ന്‍, ബോ​ര്‍​ഡിം​ഗ്, ബാ​ഗേ​ജ് ഹാ​ന്‍​ഡ്ലിം​ഗ് സേ​വ​ന​വും എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സി​ല്‍ ല​ഭി​ക്കും.

എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ ഏ​റ്റ​വും വ​ലി​യ സ്റ്റേ​ഷ​നാ​യ ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നും 30 ആ​ഭ്യ​ന്ത​ര, നാ​ല് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കാ​യി ആ​ഴ്ച തോ​റും നേ​രി​ട്ടു​ള്ള 440 വി​മാ​ന സ​ര്‍​വീ​സു​ക​ളാ​ണു​ള്ള​ത്. കൂ​ടാ​തെ ആ​റ് ആ​ഭ്യ​ന്ത​ര, 13 അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കാ​യി വ​ണ്‍ സ്റ്റോ​പ്പ് വി​മാ​ന സ​ര്‍​വ്വീ​സു​ക​ളും ബെം​ഗ​ളൂ​രു​വി​ല്‍ നി​ന്നും എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സി​നു​ണ്ട്.

115 വി​മാ​ന​ങ്ങ​ളാ​ണ് എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സി​നു​ള്ള​ത്. 41 ആ​ഭ്യ​ന്ത​ര, 17 അ​ന്താ​രാ​ഷ്ട്ര സ്ഥ​ല​ങ്ങ​ളി​ലേ​ക്കാ​യി പ്ര​തി​ദി​നം 525ല​ധി​കം സ​ര്‍​വീസു​ക​ളും എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സി​നു​ണ്ട്