ബംഗളൂരു - കൊച്ചുവേളി സ്പെഷൽ ട്രെയിൻ സെപ്റ്റംബർ 28 വരെ നീട്ടി
Saturday, May 10, 2025 2:54 PM IST
ബംഗളൂരു: ബംഗളൂരു - കൊച്ചുവേളി റൂട്ടിൽ സർവീസ് നടത്തുന്ന പ്രതിവാര എസി എക്സ്പ്രസ് (06555/06556) ട്രെയിൻ സെപ്റ്റംബർ 28 വരെ ദീർഘിപ്പിച്ച് റെയിൽവേ.
ബംഗളൂരുവിൽ നിന്ന് കൊച്ചുവേളിക്ക് (തിരുവനന്തപുരം നോർത്ത്) വെള്ളിയാഴ്ചകളിലും തിരികെയുള്ളത് ഞായറാഴ്ചകളിലുമാണ് സർവീസ് നടത്തുന്നത്.
കഴിഞ്ഞ മാർച്ചിലാണ് ഈ ട്രെയിൻ ആരംഭിച്ചത്. ജൂൺ എട്ടു വരെയാണ് സർവീസ് പ്രഖ്യാപിച്ചിരുന്നത്. ഇതാണ് 17 സർവീസുകൾ കൂടി ദീർഘിപ്പിച്ചത്.
വിവിധ ക്ലാസുകളിലായി 16 എസി കോച്ചുകളാണ് ഈ സ്പെഷൽ ട്രെയിനിൽ ഉള്ളത്. ഈ വണ്ടി സ്ഥിരം സർവീസ് ആക്കുന്ന കാര്യവും റെയിൽവേ ബോർഡിന്റെ പരിഗണനയിലാണ്.