കേന്ദ്രസര്‍വകലാശാലയില്‍ പിഎച്ച്ഡി: ഒക്ടോബര്‍ 16 വരെ അപേക്ഷിക്കാം
Friday, September 26, 2025 10:51 PM IST
കാസര്‍ഗോഡ്: കേരള കേന്ദ്ര സര്‍വകലാശാലയില്‍ 202526 അധ്യയന വര്‍ഷത്തെ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍വകലാശാല വെബ്സൈറ്റ് www.cukerala.ac.in സന്ദര്‍ശിച്ച് ഒക്ടോബര്‍ 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ക്ക് 1000 രൂപയും എസ്സി, എസ്ടി, പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 500 രൂപയുമാണ് അപേക്ഷാ ഫീസ്.
മൂന്നു വര്‍ഷ ബിരുദത്തിന് ശേഷം 55 ശതമാനം മാര്‍ക്കോടെ രണ്ട് വര്‍ഷത്തെ ബിരുദാനന്തര ബിരുദം/ നാല് വര്‍ഷ ബിരുദത്തിന് ശേഷം 55 ശതമാനം മാര്‍ക്കോടെ ഒരു വര്‍ഷത്തെ ബിരുദാനന്തര ബിരുദം/75 ശതമാനം മാര്‍ക്കോടെ നാല് വര്‍ഷ ബിരുദം/ 55 ശതമാനം മാര്‍ക്കോടെ എംഫില്‍/ വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തത്തുല്യമായ യോഗ്യത എന്നിവയില്‍ ഏതെങ്കിലുമാണ് അടിസ്ഥാന യോഗ്യത. സംവരണ വിഭാഗങ്ങള്‍ക്ക് മാര്‍ക്കില്‍ അഞ്ചു ശതമാനം ഇളവുണ്ടാകും.
ജെആര്‍എഫ്/ സര്‍ക്കാര്‍ ഏജന്‍സികളുടെ സമാനമായ ഫെല്ലോഷിപ്പുകള്‍/ നെറ്റ്/ഗേറ്റ് എന്നിവയില്‍ ഏതെങ്കിലും യോഗ്യത ഉണ്ടായിരിക്കണം. നെറ്റ് പരീക്ഷയില്‍ അസിസ്റ്റന്റ് പ്രഫസര്‍ യോഗ്യത നേടിയവര്‍ക്കും പിഎച്ച്ഡി പ്രവേശനത്തിന് യോഗ്യത നേടിയവര്‍ക്കും അപേക്ഷിക്കാം.
ഇംഗ്ലീഷ് 11, ഇക്കണോമിക്സ് 6, ബയോകെമിസ്ട്രി ആന്‍ഡ് മോളിക്യുലാര്‍ ബയോളജി18. സുവോളജി5, ജിനോമിക് സയന്‍സ്16, ഫിസിക്സ്17, കംപ്യൂട്ടര്‍ സയന്‍സ്13, ഹിന്ദി9, മാത്തമാറ്റിക്സ്9, പ്ലാന്റ് സയന്‍സ്10, കെമിസ്ട്രി14, എന്‍വയോണ്‍മെന്റല്‍ സയന്‍സ്14, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് 4, ലിംഗ്വിസ്റ്റിക്സ്12, സോഷ്യല്‍ വര്‍ക്ക് 5, എഡ്യുക്കേഷന്‍ 4, ലോ 2, മലയാളം 3, പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് കമ്യൂണിറ്റി മെഡിസിന് 15, പബ്ലിക് അഡ്മിനിസ്ട്രേഷന് ആന്‍ഡ് പോളിസി സ്റ്റഡീസ്10, ജിയോളജി 6, യോഗ സ്റ്റഡീസ്4, മാനേജ്മെന്റ് സ്റ്റഡീസ്7, കൊമേഴ്സ് ആൻഡ് ഇന്റര്‍നാഷണല്‍ ബിസിനസ് 5, ടൂറിസം സ്റ്റഡീസ് 7, കന്നഡ 4 എന്നിങ്ങനെ 230 ഒഴിവുകളാണുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.