എൻഎസ്എസ് അവാർഡ് വിതരണം
Saturday, October 4, 2025 9:43 PM IST
കാലിക്കട്ട് സർവകലാശാലയുടെ 2023 24 അധ്യയന വർഷത്തെ മികച്ച എൻഎസ്എസ് യൂണിറ്റുകൾ / കോളജുകൾ, പ്രോഗ്രാം ഓഫീസർമാർ, വൊളന്റിയർമാർ എന്നിവർക്കുള്ള സർവകലാശാലാതല അവാർഡ് വിതരണവും എൻഎസ്എസ് പ്രോഗ്രാം ഓഫീസേഴ്സ് മീറ്റും ഏഴിന് നടക്കും. രാവിലെ പത്തിന് ഇഎംഎസ് സെമിനാർ കോംപ്ലക്സിലാണ് പരിപാടി.
പുനർമൂല്യനിർണയഫലം
വിദൂര വിഭാഗം നാലാം സെമസ്റ്റർ ബികോം, ബിബിഎ (സിബിസിഎസ്എസ് യുജി) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ
മൂന്നാം സെമസ്റ്റർ ബിഎഡ് സ്പെഷ്യൽ എജ്യുക്കേഷൻ ഹിയറിംഗ് ഇംപയർമെന്റ് / ഇന്റലക്ച്വൽ ഡിസെബിലിറ്റി (2023 പ്രവേശനം മുതൽ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ നവംബർ 12ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.