പ്രൈവറ്റ് രജിസ്ട്രേഷൻ പ്രവേശനം: സ്പോട്ട് അഡ്മിഷൻ 15 വരെ
Saturday, October 4, 2025 9:45 PM IST
കണ്ണൂർ സർവകലാശാല 202526 അധ്യയന വർഷത്തേക്കുള്ള പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ (FYUGP പാറ്റേൺ), ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ, സർട്ടിഫിക്കറ്റ് കോഴ്സുകൾ എന്നിവയിലേക്ക് താവക്കര കാമ്പസിലെ സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേർണിംഗിൽ നേരിട്ട് ഹാജരായി 15.10.2025 വരെ ഫൈനോടുകൂടി പ്രവേശനം നേടാം. ഫോൺ: 0497 2715183.
പ്രായോഗിക പരീക്ഷകൾ
അഞ്ചാം സെമസ്റ്റർ ബിഎസ്സി മാത്തമാറ്റിക്സ് ഓണേഴ്സ്, സ്റ്റാറ്റിസ്റ്റിക്സ്, ബയോ ഇൻഫോർമാറ്റിക്സ്, ബി കോം നവംബർ 2025 സെഷൻ പ്രായോഗിക പരീക്ഷകൾ, 2025 ഒക്ടോബർ 6 മുതൽ ഒക്ടോബർ 10 വരെ അതാതു കോളജുകളിൽ നടക്കും. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.