Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
Back to Home
മാതൃ ദിനം
അമ്മയ്ക്കൊരുമ്മ കൊടുക്കുവാനെന്തിനീ
'അമ്മ ദിന'ത്തിന്റെ കോലാഹലം?
ഫേസ്ബുക്കിൽ മാത്രമാണമ്മമാർ തന്നുടെ
ഫേസിലെ പുഞ്ചിരി കാണ്മതിപ്പോൾ!

പുത്രിപുത്രാദികൾ തോളോട് തോൾ ചേർത്തു,
ക്യാമറക്കണ്ണിലേക്കുറ്റു നോക്കെ,
അമ്മതൻ പുഞ്ചിരിപ്പൂവിലെ നൊമ്പരം,
കാണ്മതാ കണ്ണിലെയശ്രുവിലായ്.

അമ്മയ്ക്കടിക്കുറിപ്പെഴുതിപ്പെരുപ്പിച്ചു,
മാലോകർ കാൺകെ നാമാർത്തലയ്‌ക്കെ,
അമ്മയാം വാക്കിന്റെയാഴവുമർത്ഥവും,
എന്നോ മറന്നു നാം, സത്യമല്ലേ?

പൊയ്‌പ്പോയ കാലമല്ലിക്കാലമോർക്ക നാം,
കാലാന്തരത്തിലെ കാഴ്ചകളിൽ,
അമ്മയ്ക്കൊരു ‘ദിനം’ അച്ഛന് വേറൊന്ന്
ഓർമ്മവയ്ക്കാനെന്തെളുപ്പമല്ലേ?

പട്ടിണി മാറ്റുവാൻ വറ്റിട്ട കഞ്ഞിയിൽ,
കണ്ണുനീരുപ്പു കലർത്തിയമ്മ,
ഒന്നും പറയാതെ ഉള്ളിലൊതുക്കി തൻ,
ദുഃഖങ്ങളത്രയും അച്ഛനന്ന്.

ഊരിലെ പഞ്ഞമറിയാതെ ഉണ്ണിയന്നോരോ
ദിനങ്ങളും തള്ളി നീക്കെ,
ഉണ്ണാവ്രതം തന്നെയമ്മയ്ക്കുമച്ഛനും,
ഉണ്ണിയുണ്ണുന്ന ദിനങ്ങളെല്ലാം.

ചാവിനുമില്ല, ചിതയ്ക്കുമില്ലീയുണ്ണി,
ചാത്തമൂട്ടിന്റെ ദിനത്തിലുമില്ലുണ്ണി,
ചുമരിലെ ചിത്രങ്ങളിൽ തൂങ്ങുമോർമ്മകൾ,
ചിതലരിക്കില്ലെന്നൊരാശ്വാസമുണ്ണിക്ക്!


ഓർമ്മകൾ കാവിലും, പാട വരമ്പിലും,
ചേറ്റുമണ്ണിൻ നിരപ്പാർന്ന വഴിയിലും,
മുറ്റത്തെ പ്ലാശിന്റെ ഈറത്തണുപ്പിലും,
കോലായിലും വിരുന്നെത്തി നിൽക്കെ,

തിരികെ നടക്ക നീ, യോർമ്മതൻ മുറ്റത്തെ,
തുളസിത്തറയ്ക്കലെ നാളം തെളിക്ക നീ,
പിന്നെത്തിരിഞ്ഞു നടക്ക, തുറക്ക നീ,
നിന്നുള്ളിലേക്കൊരു ചെമ്മൺ വഴി.

നിന്നുണ്ണി കാണട്ടെ, കേൾക്കട്ടെ, യറിയട്ടെ,
അമ്മയ്ക്കുമച്ഛനും ഹൃത്തിലാണിടമെന്ന്.
ഓരോ ദിനത്തിലും ഓർക്കട്ടെ നിന്നുണ്ണി,
അമ്മയെയും പിന്നെ തന്നച്ഛനെയും.

(ബൈജു തറയിൽ)


അമ്മ സ്വാന്തനം
അമ്മ തൻ പൊൻ മുഖത്തേക്കിമ വെട്ടാതെ നോക്കുമാ ശിശു
അനശ്വര സ്നേഹത്തിൻ സുസ്മിതം കണ്ടു കൺകുളിർക്കെ...
താമരപ്പൂപോൽ വിരിഞ്ഞ മന്ദഹാസത്തിൻ നിറവിലാ കുഞ്ഞു
തൂകി പാൽ പുഞ്ചിരി മൃദു കവിളിലൊരു നുണക്കുഴി
പറഞ്ഞിരുന്നവ
എം. ആർ. രേണുകുമാർ

നിലംതൊടാതൊരു
പന്പരം കറക്കി
കൈവെള്ളയിൽ
വെച്ചുതരാമെന്ന്
പറഞ്ഞിരുന്നതാണ്.

നിലാവുള്ള രാത്രികളിൽ
ആഴങ്ങളിലേക്ക് കൊണ്ടുപോയി
കൈത്
അമേരിക്കൻ ചെലവിൽ ഒരിന്ത്യൻ പ്രേമഗാനം
അജീഷ് ദാസൻ

മടുത്തൂ,
അവളില്ലാത്ത ഈ ലോകം ഇനിയെനിക്കും വേണ്ടായെന്ന്
ഏറ്റം വെറുത്ത്, എല്ലാം മടുത്ത്
പുല്ലടക്കം നിന്ന ഭൂമിക്കിട്ടൊരൊറ്റച്ചവിട്ടുവെച്ചു കൊടുത്തൂ;
അമേരി
ദുഖാനന്ദം
പ്രഭാവർമ

നെൽച്ചെടിക്കു ജന്മം കൊടുക്കാൻ സ്വയം
നെഞ്ചുകീറി മരിക്കുന്ന നെന്മണി
ക്കുള്ളിലെന്താണു, സങ്കടം തന്നെയോ?
സങ്കടങ്ങളാറ്റുന്നൊരാനന്ദമോ?

മന്ദമന്ദമലിഞ്ഞു
വരിക ജ്‌ഞാനപ്പെണ്ണേ..!
കാറ്റുപാടി കാവടിയാടും
കാടുപാടി – മുളങ്കാടുപാടി
പൊന്നും ചിങ്ങത്തേരുവരുന്നു
പൊന്നോണം തേരേറി വരുന്നു
എങ്ങുപോയി എങ്ങുപോയി
ജ്‌ഞാനപ്പെണ്ണേ
എന്നുമറിവിൻ ഗീതപാടിയ
ജ്‌ഞാനപ്പെണ്ണേ..
പട്ടങ്ങൾ
സണ്ണി കീക്കിരിക്കാട്

ആകാശത്തിന്റെ വിസ്തൃതി
കണക്കാക്കാനാണ്
മനുഷ്യൻ പട്ടം കണ്ടുപിടിച്ചതെന്ന്
അച്ഛൻ ഒരിക്കൽ പറയുന്നതു കേട്ടു
ഭൂമിയിൽനിന്ന് നിൾബ്ദം ഉയരുന്ന
പ്രാർത്
ജീവിതം കൊണ്ടെഴുതുന്നത്...
കാരൂർ സോമൻ

പാതിരാക്കോഴിയ്ക്ക് സമയക്ലിപ്ത ഉണ്ടായതv
പാതിമറന്ന ജീവിതത്തെക്കുറിച്ച് ഓർമ്മ വന്നപ്പോഴാണ്<യൃ>വാൻഗോഗിന്റെ കടിച്ചുമുറിക്കപ്പെട്ട പാതി ചെവിയിൽ<യൃ>മുഴങ്ങിയത് പാതിവയ്ക്കപ്പെട്ട പ
തുഞ്ചന്റെ ശാരിക
<യ> ഡോ. എം.ഐ. തമ്പാൻ

‘‘ശാരികപ്പൈതലേ, ചാരുശീലേ, വരി–
കാരോമലേ, കഥാശേഷവും ചൊല്ലു നീ’’

തൂവൽ കൊഴിഞ്ഞുപോയ്, മേനി ചുളിഞ്ഞുപോയ്
പീളയടിഞ്ഞ കൺകാഴ്ച കുറഞ്ഞുപോയ്

ചുണ്ടുകൾ തൊ
കുളമ്പടികൾ
<യ>ഡോ. ചെറിയാൻ കുനിയന്തോടത്ത്<യൃ><യൃ>കുതിരയാണെൻ മുമ്പേയോടുന്നു, പിന്നാലെ<യൃ>കുതികൊള്ളാൻ നോക്കുന്നിതെന്റെ ചിത്തം.<യൃ>പതിയുന്നു, കാണുന്നു ഞാനാക്കുളമ്പടി,<യൃ>പതറുന്നു ചേതന മുന്നോട്ടായാൻ.<യൃ>എവിടെയാണറ
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.