ജേക്കബ് ജോൺസൺ
കണ്ണൂർ: ബർണശേരി സ്വദേശി ആയിക്കര പൂവളപ്പിൽ നബീസ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ജേക്കബ് ജോൺസൺ (73) അന്തരിച്ചു. സംസ്കാരം ബർണശേരി ഹോളിട്രിനിറ്റി കത്തീഡ്രൽ പള്ളിയിൽ നടത്തി. ഭാര്യ: സെലീന ജോൺസൺ. സഹോദരങ്ങൾ: റോസിലി, വിജയൻ, പുഷ്പ, രാജൻ, ഫിലോമിന, ജോയി, ബേബി.
ജാനകിയമ്മ
തടിക്കടവ്: കട്ടയാൽ മഞ്ഞക്കാട് താമസിക്കുന്ന അടുക്കാട്ടിൽ പരേതനായ രാമന്റെ ഭാര്യ ജാനകിയമ്മ (100) അന്തരിച്ചു. മക്കൾ: സോമൻ, മോഹനൻ, വിലാസിനി, സതി, ശോഭന, ജയ, നിർമല, പരേതരായ വിശ്വനാഥൻ, സുരേന്ദ്രൻ, വത്സല. മരുമക്കൾ: സുമതി (പാടിച്ചാൽ), സുകുമാരി (വെള്ളാട്), സുബ്രഹ്മണ്യൻ (നടുവിൽ), മണി (മണക്കടവ്), ശ്യാമള (നീലേശ്വരം), സുബ്രഹ്മണ്യം (പോത്തുകുണ്ട്), വിജയൻ (പാടിച്ചാൽ), ശ്രീകണ്ഠൻ (അരവഞ്ചാൽ), ഷാജി (ഇടക്കോം), ഉല്ലാസ് (മഞ്ഞക്കാട്).
ജാനകി
തളിപ്പറമ്പ്: മോറാഴ ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റും മുൻ ജില്ലാ പ്രസിഡന്റുമായിരുന്ന പണ്ണേരിയിലെ കെ.വി. ജാനകി (73) അന്തരിച്ചു. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ സംസ്ഥാന റിസോഴ്സ് പേഴ്സൺ, കണ്ണൂർ ജില്ലാ റിസോഴ്സ് പേഴ്സൺ, സംസ്ഥാന ജന്റർ കൺവീനർ, സാക്ഷരതാ മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ എന്നീനിലകളിൽ പ്രവർത്തിച്ചിരുന്നു. 1981 മുതൽ 2006വരെ മോറാഴ ഗവ. ഹൈസ്കൂൾ അധ്യാപികയായിരുന്നു. തലശേരി വടക്കുമ്പാട് ഹൈസ്കൂളിലെ മുഖ്യാധ്യാപികയായാണു വിരമിച്ചത്. പരേതരായ കണ്ണപ്പെരുവണ്ണാൻചെമ്മരത്തി ദന്പതികളുടെ മകളാണ്. ഭർത്താവ്: പള്ളിക്കുളത്തിൽ കുഞ്ഞിരാമൻ (തളിപ്പറമ്പ് നഗരസഭാ മുൻ കൗൺസിലർ).
സദാനന്ദൻ
മാഹി: അടിയേരി സദാനന്ദൻ (61) അന്തരിച്ചു. പരേതനായ അടിയേരി കണ്ണൻവളമാരി കുഞ്ഞിമാത ദന്പതികളുടെ മകനാണ്. ഭാര്യ: ശോഭ. മക്കൾ: ഷിബിൻ സായ്, ഷിജിൽ സായ്, ഷിൽന. മരുമകൻ: ശ്രീതു.
ബാലൻ
ഇരിട്ടി: പെരുവംപറമ്പ് ചടച്ചിക്കുണ്ടത്തിലെ കൂലോത്ത് വളപ്പിൽ ബാലൻ (82) അന്തരിച്ചു. ഭാര്യ: ലീല. മക്കൾ: മനോജ്, മഹേഷ് (ഓട്ടോ ഡ്രൈവർ), മഹേന്ദ്രൻ, മനിൽകുമാർ (കണ്ടക്ടർ). മരുമക്കൾ: ജിഷ, കവിത, നിത്യ, രഞ്ജിനി. സഹോദരങ്ങൾ: കരുണൻ (നേരമ്പോക്ക്, ഇരിട്ടി), നാരായണൻ (ഇരിട്ടി), പരേതരായ ഗോവിന്ദൻ, അച്യുതൻ, നാണു, ജാനകി, ദേവി.
രാജൻ
ഇരിട്ടി: കീഴൂർ കണ്ണ്യത്ത് മടപ്പുര റോഡിൽ രാജ് നിവാസിൽ കെ. രാജൻ (73) അന്തരിച്ചു. നാഗ്പൂർ ഒഎൻജിസിയിൽ റിട്ട. ഉദ്യോഗസ്ഥനായിരുന്നു. രാമൻനായർഅമ്മാളു അമ്മ ദന്പതികളുടെ മകനാണ്. ഭാര്യ: ഉഷ. മക്കൾ: ദിവ്യ, സന്ദീപ്. മരുമകൻ: സുജീഷ് (സൂര്യ സർജിക്കൽസ്, പാനൂർ). സഹോദരങ്ങൾ: കൃഷ്ണകുമാർ, സുരേഷ്, ജ്യോതിക.
സുജാത
പയ്യന്നൂർ: കണ്ടങ്കാളി ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. അധ്യാപിക എൻ. സുജാത (62) അന്തരിച്ചു.സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം സമുദായ സ്മശാനത്തിൽ. ഭർത്താവ്: ടി.വി. ബാലകൃഷ്ണൻ (പയ്യന്നൂർ തെരു, റിട്ട. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ). മക്കൾ: സജിൻ ബാലകൃഷ്ണൻ, നീതു ബാലകൃഷ്ണൻ. മരുമക്കൾ: ജിനി (കാഞ്ഞങ്ങാട്, ഓവർസീയർ കോടോംബേളൂർ പഞ്ചായത്ത്), സുകേഷ് വേങ്ങാട് (ഓയിൽ കമ്പനി, ഉഗാണ്ട).
പ്രദീപൻ
മട്ടന്നൂർ : വെള്ളിയാംപറമ്പിലെ പുത്തൻവീട്ടിൽ പ്രദീപൻ (51) അന്തരിച്ചു. പരേതരായ പുത്തൻവീട്ടിൽ കുഞ്ഞമ്പു നായർസരോജിനിയമ്മ ദന്പതികളുടെ മകനാണ്. ഭാര്യ: ടി.വി. രമ്യ. മകൾ: ദേവനന്ദ.