ഗൂഡല്ലൂരിൽ വീട്ടമ്മ കൊല്ലപ്പെട്ടു
Wednesday, July 23, 2025 3:03 AM IST
ഗൂഡല്ലൂർ: നെല്ലിയാളത്തിനടുത്ത് കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിയായ വീട്ടമ്മ കൊല്ലപ്പെട്ടു. അമ്മങ്കാവ് സ്വദേശി പരമേശ്വരന്റെ ഭാര്യ ലക്ഷ്മി എന്ന ഉദയസൂര്യയാണ് (65) മരിച്ചത്.
ഇന്നലെ രാവിലെ 6.30ന് വീട്ടുമുറ്റത്ത് വച്ചാണ് തേയിലക്കാട്ടിൽ മറഞ്ഞിരുന്ന കാട്ടാന ഇവരെ അക്രമിച്ചത്. തമിഴ്നാട് സർക്കാരിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ടാൻടി എസ്റ്റേറ്റ് പാടിയിലാണ് ഇവർ താമസിക്കുന്നത്. സംഭവസ്ഥലത്തുവച്ചുതന്നെ മരണം സംഭവിച്ചു.
പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മൃതദേഹം പന്തല്ലൂർ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.