മും​​​​ബൈ: കൊ​​​​ച്ചി​​​​യി​​​​ൽ​​​നി​​​​ന്നു മും​​​​ബൈ​​​​യി​​​​ലെ​​​​ത്തി​​​​യ എ​​​​യ​​​​ർ ഇ​​​​ന്ത്യ വി​​​​മാ​​​​നം റ​​​​ൺ​​​​വേ​​​​യി​​​​ൽ​​​നി​​​​ന്ന് തെ​​​​ന്നി​​​​മാ​​​​റി. എ​​​​ഐ 2744 വി​​​​മാ​​​​നം ക​​​​ന​​​​ത്ത മ​​​​ഴ​​​​യി​​​​ൽ ഛത്ര​​​​പ​​​​തി ശി​​​​വാ​​​​ജി മ​​​​ഹാ​​​​രാ​​​​ജ് അ​​​​ന്താ​​​​രാ​​​ഷ്‌​​​ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ ലാ​​​​ൻ​​​​ഡ് ചെ​​​​യ്യാ​​​​ൻ ശ്ര​​​​മി​​​​ക്ക​​​​വേ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.

റ​​​​ൺ​​​​വേ​​​​യി​​​​ൽ തൊ​​​​ട്ട​​​​തി​​​​ന് പി​​​​ന്നാ​​​​ലെ വി​​​​മാ​​​​നം തെ​​​​ന്നി​​​​മാ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. യാ​​​​ത്ര​​​​ക്കാ​​​​രും ജീ​​​​വ​​​​ന​​​​ക്കാ​​​​രും സു​​​​ര​​​​ക്ഷി​​​​ത​​​​രാ​​​​ണ്. മൂ​​​​ന്നു ട​​​​യ​​​​റു​​​​ക​​​​ൾ​​​​ക്കും എ​​​​ൻ​​​​ജി​​​​നും കേ​​​​ടു​​​​പാ​​​​ടു​​​​ക​​​​ളു​​​​ണ്ടെന്നാ​​​ണു വി​​​​വ​​​​രം.

വി​​​​മാ​​​​ന​​​​ത്തെ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി ടെ​​​​ർ​​​​മി​​​​ന​​​​ൽ ഗേ​​​​റ്റി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞെ​​​​ന്നും വി​​​​ശ​​​​ദ​​​​മാ​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്നും എ​​​​യ​​​​ർ ഇ​​​​ന്ത്യ വ​​​​ക്താ​​​​വ് അ​​​​റി​​​​യി​​​​ച്ചു.


റ​​​​ൺ​​​​വേ​​​​യ്ക്കും കേ​​​​ടു​​​​പാ​​​​ടു​​​​ക​​​​ൾ സം​​​​ഭ​​​​വി​​​​ച്ച​​​​തി​​​​നാ​​​​ൽ ര​​​​ണ്ടാ​​​​മ​​​​ത്തെ റ​​​​ൺ​​​​വേ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​സ​​​​ജ്ജ​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. രാ​​​​ജ്യ​​​​ത്തെ തി​​​​ര​​​​ക്കേ​​​​റി​​​​യ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​യ മും​​​ബൈ​​​യി​​​ൽ ര​​​​ണ്ട് റ​​​​ൺ​​​​വേ​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്.

ഇ​​ൻ​​ഡി​​ഗോ വിമാനം അടിയന്തരമായി നിലത്തിറക്കി

ഇ​​ൻ​​ഡോ​​ർ: ഗോ​​വ​​യി​​ൽ​​നി​​ന്ന് 140 യാ​​ത്ര​​ക്കാ​​രു​​മാ​​യി പു​​റ​​പ്പെ​​ട്ട ഇ​​ൻ​​ഡി​​ഗോ വി​​മാ​​നം ഇ​​ൻ​​ഡോ​​ർ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ അ​​ടി​​യ​​ന്ത​​ര​​മാ​​യി ഇ​​റ​​ക്കി. വി​​മാ​​ന​​ത്തി​​ലെ ലാ​​ൻ​​ഡിം​​ഗ് ഗി​​യ​​റി​​നു സാ​​ങ്കേ​​തി​​ക പ്ര​​ശ്നം ഉ​​ണ്ടാ​​യേ​​ക്കാ​​വു​​ന്ന മു​​ന്ന​​റി​​യി​​പ്പി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് ഇ​​ൻ​​ഡോ​​റി​​ൽ വി​​മാ​​നം ഇ​​റ​​ക്കി​​യ​​ത്. വി​​മാ​​ന​​ത്തി​​ലെ യാ​​ത്ര​​ക്കാ​​രും ജീ​​വ​​ന​​ക്കാ​​രും സു​​ര​​ക്ഷി​​ത​​രാ​​ണ്.