അന്തരിച്ച മുൻ എംപിമാർക്ക് രാജ്യസഭയുടെ ആദരം
Tuesday, July 22, 2025 3:49 AM IST
ന്യൂഡൽഹി: അടുത്തിടെ അന്തരിച്ച് മുൻ എംപിമാർക്ക് ആദരമർപ്പിച്ചു രാജ്യസഭ. മുൻ കെപിസിസി അധ്യക്ഷൻ തെന്നല ബാലകൃഷ്ണപിള്ള, മുൻ ഐഎസ്ആർഒ ചെയർമാനും പ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോ. കെ. കസ്തൂരിരംഗൻ, അഹമ്മദാബാദ് വിമാനദുരന്തത്തിൽ അന്തരിച്ച മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് കുമാർ രൂപാണി എന്നിവരുൾപ്പെടെയുള്ള മുൻ എംപിമാർക്കാണ് രാജ്യസഭ ആദരാഞ്ജലി അർപ്പിച്ചത്.
സി. പെരുമാൾ, റൊണാൾഡ് സാപ, നേപ്പാൾദേവ് ഭട്ടാചാര്യ, സർദാർ സുഖ്ദേവ് സിംഗ് എന്നീ മുൻ എംപിമാർക്കും രാജ്യസഭ ആദരാഞ്ജലിയർപ്പിച്ചു. പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ച ഇന്നലെ അന്തരിച്ച മുൻ എംപിമാർക്ക് ആദരം അർപ്പിച്ചാണ് സഭാനടപടിക്രമങ്ങൾക്കു തുടക്കമായത്.
പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ചവർക്കും അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവർക്കും ലോക്സഭയും ആദരമർപ്പിച്ചു.