ന്യൂ​​​ഡ​​​ൽ​​​ഹി: ന്യൂ​​​ന​​​പ​​​ക്ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു ഗ​​​വേ​​​ഷ​​​ണ​​​ത്തി​​​നാ​​​യി സാ​​​ന്പ​​​ത്തി​​​ക​​​സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​​യ മൗ​​​ലാ​​​ന ആ​​​സാ​​​ദ് നാ​​​ഷ​​​ണ​​​ൽ ഫെ​​​ലോ​​​ഷി​​​പ്പി​​​ന്‍റെ (എം​​​എ​​​എ​​​ൻ​​​എ​​​ഫ്) കെ​​​ട്ടി​​​ക്കി​​​ട​​​ന്നി​​​രു​​​ന്ന തു​​​ക​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ച്ച് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ.

ന്യൂ​​​ന​​​പ​​​ക്ഷ​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള 1400ല​​​ധി​​​കം പി​​​എ​​​ച്ച്ഡി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു ല​​​ഭ്യ​​​മാ​​​യി​​​രു​​​ന്ന സ്കോ​​​ള​​​ർ​​​ഷി​​​പ്പ് തു​​​ക ഏ​​​ഴു​​​മാ​​​സ​​​ത്തെ കാ​​​ല​​​താ​​​മ​​​സ​​​ത്തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് വീ​​​ണ്ടും ല​​​ഭി​​​ച്ചു​​​തു​​​ട​​​ങ്ങു​​​ന്ന​​​ത്.

2009ൽ ​​​രൂ​​​പീ​​​കൃ​​​ത​​​മാ​​​യ എം​​​എ​​​എ​​​ൻ​​​എ​​​ഫ് പ​​​ദ്ധ​​​തി ക്രി​​​സ്ത്യ​​​ൻ, മു​​​സ്‌​​​ലിം, സി​​​ക്ക്, ബു​​​ദ്ധ, ജെ​​​യി​​​ൻ, പാ​​​ഴ്സി എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​ള്ള ന്യൂ​​​ന​​​പ​​​ക്ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​ണു ല​​​ഭ്യ​​​മാ​​​കു​​​ക. ആ​​​റു ല​​​ക്ഷ​​​ത്തി​​​ൽ​​​ത്താ​​​ഴെ വാ​​​ർ​​​ഷി​​​ക​​​വ​​​രു​​​മാ​​​ന​​​മു​​​ള്ള കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള നെ​​​റ്റ് പാ​​​സാ​​​യ പി​​​എ​​​ച്ച്ഡി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ഫെ​​​ലോ​​​ഷി​​​പ്പി​​​നു യോ​​​ഗ്യ​​​ർ.

ജൂ​​​ണി​​​യ​​​ർ റി​​​സ​​​ർ​​​ച്ച് ഫെ​​​ലോ​​​ക​​​ളാ​​​യ (ജെ​​​ആ​​​ർ​​​എ​​​ഫ്) പി​​​എ​​​ച്ച്ഡി ഗ​​​വേ​​​ഷ​​​ക​​​ർ​​​ക്ക് ആ​​​ദ്യ​​​ത്തെ ര​​​ണ്ടു​​​വ​​​ർ​​​ഷം പ്ര​​​തി​​​മാ​​​സം 37,000 രൂ​​​പ​​​യും പി​​​ന്നീ​​​ട് സീ​​​നി​​​യ​​​ർ റി​​​സ​​​ർ​​​ച്ച് ഫെ​​​ലോ​​​ക​​​ളാ​​​കു​​​ന്ന​​​വ​​​ർ​​​ക്ക് (എ​​​സ്ആ​​​ർ​​​എ​​​ഫ്) ഇ​​​തി​​​നു​​​ശേ​​​ഷ​​​മു​​​ള്ള മൂ​​​ന്നു​​​വ​​​ർ​​​ഷം പ്ര​​​തി​​​മാ​​​സം 42,000 രൂ​​​പ​​​യു​​​മാ​​​ണ് പ​​​ദ്ധ​​​തി​​​വ​​​ഴി ല​​​ഭ്യ​​​മാ​​​കു​​​ക. 2023 ഡി​​​സം​​​ബ​​​ർ വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് 907 ജെ​​​ആ​​​ർ​​​എ​​​ഫു​​​കാ​​​രും 559 എ​​​സ്ആ​​​ർ​​​എ​​​ഫു​​​കാ​​​രു​​​മാ​​​ണ് പ​​​ദ്ധ​​​തി​​​യെ ആ​​​ശ്ര​​​യി​​​ച്ചി​​​രു​​​ന്ന​​​ത്.


മു​​​ൻ കേ​​​ന്ദ്ര​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി​​​യു​​​ടെ പേ​​​രി​​​ലു​​​ള്ള ഫെ​​​ലോ​​​ഷി​​​പ്പ് ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​തി​​​ലെ കാ​​​ല​​​താ​​​മ​​​സം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി നി​​​ര​​​വ​​​ധി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​രാ​​​തി​​​പ്പെ​​​ടു​​​ക​​​യും കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി​​​ക്ക് കോ​​​ണ്‍ഗ്ര​​​സ് ക​​​ത്ത​​​യയ്​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

ഇ​​​തി​​​നു​​​ പി​​​ന്നാ​​​ലെ കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന ഫ​​​ണ്ട് റി​​​ലീ​​​സ് ചെ​​​യ്യാ​​​നാ​​​യി കേ​​​ന്ദ്ര​​​ ന്യൂ​​​ന​​​പ​​​ക്ഷ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യ​​​ത്തെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന് ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യം ഈ ​​​മാ​​​സം അ​​​റി​​​യി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ഇ​​​തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് കെ​​​ട്ടി​​​ക്കി​​​ട​​​ന്നി​​​രു​​​ന്ന ഫ​​​ണ്ടു​​​ക​​​ൾ പു​​​റ​​​ത്തു​​​വി​​​ട്ടെ​​​ന്ന് കേ​​​ന്ദ്ര​​​ ന്യൂ​​​ന​​​പ​​​ക്ഷ​​​കാ​​​ര്യ​​​മ​​​ന്ത്രി കി​​​ര​​​ണ്‍ റി​​​ജി​​​ജു എ​​​ക്സി​​​ലൂ​​​ടെ അ​​​റി​​​യി​​​ച്ച​​​ത്.