സത്യജിത് റേയുടെ ജന്മഗൃഹം: കേന്ദ്രത്തെ പ്രശംസിച്ച് സുവേന്ദു അധികാരി
Thursday, July 17, 2025 2:03 AM IST
കോൽക്കത്ത: വിഖ്യാത ചലച്ചിത്രകാരൻ സത്യജിത് റേയുടെ ബംഗ്ലാദേശിലുള്ള ജന്മഗൃഹം പുനരുദ്ധരിക്കുന്നതിനായി ബംഗ്ലാദേശ് സർക്കാരുമായി സഹകരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തെ പശ്ചിമ ബംഗാളിലെ പ്രതിപക്ഷ നേതാവും മുതിർന്ന ബിജെപി നേതാവുമായ സുവേന്ദു അധികാരി സ്വാഗതം ചെയ്തു.
ബംഗ്ലാദേശിലെ മൈമെൻസിംഗ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന വീട് ലിറ്ററേച്ചർ മ്യൂസിയവും ഇരുരാജ്യങ്ങളും പങ്കിടുന്ന പൈതൃകത്തിന്റെ പ്രതീകവുമായി മാറ്റാനാണ് തീരുമാനം.
അതേസമയം, ബംഗാളി ഭാഷയിലെ പ്രമുഖ എഴുത്തുകാരനും സത്യജിത് റേയുടെ മുത്തച്ഛനുമായ ഉപേന്ദ്രകിഷോർ റേ ചൗധരിയുടെ തറവാട് ബംഗ്ലാദേശ് ഇടിച്ചുനിരത്താൻ ഒരുങ്ങുന്നത് ദുഃഖകരമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.