സർക്കാരിനെതിരേ ഹർജി നൽകുന്നവരെ ആണ് ആവശ്യം: ഗഡ്കരി
Tuesday, July 15, 2025 2:52 AM IST
ന്യൂഡൽഹി: പൊതുഭരണത്തിൽ അച്ചടക്കം ഉറപ്പാക്കുന്നതിനായി സർക്കാരിനെതിരേ കേസുകൾ നൽകേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി.
സർക്കാരിനെതിരേ ഹർജികൾ നൽകുന്നവരെയാണ് സമൂഹത്തിനാവശ്യമെന്നു വ്യക്തമാക്കിയ ഗഡ്കരി, സർക്കാരിനുപോലും കഴിയാത്തത് ഒരു കോടതി ഉത്തരവിലൂടെ നടപ്പിലാക്കാൻ സാധിക്കുമെന്നും ചൂണ്ടിക്കാട്ടി. നാഗ്പുരിൽ ഒരു പൊതുപരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
സർക്കാരിനെതിരേ കോടതിയിൽ ഹർജികൾ നൽകേണ്ട ചിലർ സമൂഹത്തിലുണ്ടാകണമെന്നും ഗഡ്കരി പറഞ്ഞു. രാഷ്ട്രീയനേതാക്കളുടെയും മന്ത്രിമാരുടെയും ഇടയിലേക്ക് ജനകീയ രാഷ്ട്രീയം കടന്നുവരുന്നുണ്ടെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.