ബിജെപി നേതാവ് വെടിയേറ്റു കൊല്ലപ്പെട്ടു
Monday, July 14, 2025 2:50 AM IST
പാറ്റ്ന: ബിഹാറിന്റെ തലസ്ഥാനമായ പാറ്റ്നയ്ക്കു സമീപം റൂറൽ ഹെൽത്ത് ഓഫീസറും പ്രാദേശിക ബിജെപി നേതാവുമായ സുരേന്ദ്ര കുമാർ (50) വെടിയേറ്റു കൊല്ലപ്പെട്ടു.
ബിജെപി കിസാൻ മോർച്ച പുൻപുൻ ബ്ലോക്ക് മുൻ അധ്യക്ഷനായിരുന്നു സുരേന്ദ്ര. മോട്ടോർസൈക്കിളിലെത്തിയ രണ്ട് അക്രമികളാണ് സുരേന്ദ്രയ്ക്കു നേർക്കു വെടിയുതിർത്തത്. ഉടൻ പാറ്റ്ന എയിംസിലെത്തിച്ചെങ്കിലും മരിച്ചു. ഷേഖ്പുര ഗ്രാമത്തിലെ കൃഷിയിടത്തിൽ നനച്ചുകൊണ്ടിരിക്കേയാണ് സുരേന്ദ്രയ്ക്കു വെടിയേറ്റത്.
പ്രമുഖ ബിസിനസുകാരനും ബിജെപി നേതാവുമായിരുന്ന ഗോപാൽ ഖേംക എതാനും ദിവസം മുന്പാണ് പാറ്റ്നയിൽവച്ച് വെടിയേറ്റു കൊല്ലപ്പെട്ടത്.