ബംഗളൂരുവിലെ ചിട്ടിതടിപ്പ്: അന്വേഷണം സിഐഡിക്ക്
Sunday, July 13, 2025 2:46 AM IST
ബംഗളൂരു: ബംഗളൂരുവിൽ ചിട്ടിക്കന്പനി നടത്തി മുങ്ങിയ മലയാളി ദന്പതികളെക്കുറിച്ചുള്ള അന്വേഷണം കർണാടക സിഐഡി ഏറ്റെടുത്തു.
ബംഗളൂരു രാമമൂർത്തി നഗറിൽ എ ആൻഡ് എ ചിട്ടി ഫണ്ട് ആൻഡ് ഫൈനാൻസ് നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി എ.വി. ടോമി, ഭാര്യ ഷൈനി ടോമി എന്നിവരാണ് ഇടപാടുകാരിൽ നിന്ന് കോടികൾ തട്ടിയെടുത്ത് മുങ്ങിയത്.
ഇവർ വിദേശത്തേക്ക് കടന്നതായി പറയുന്നുണ്ടെങ്കിലും വിമാനത്തിലെ യാത്രാവിവരങ്ങൾ ഇതുവരെ അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. പ്രാഥമിക അന്വേഷണ വിവരങ്ങൾ രാമമൂർത്തി നഗർ പോലീസ് സിഐഡിക്ക് കൈമാറി.
ഇതുവരെ 502 പരാതികളാണ് ലഭിച്ചിരിക്കുന്നത്. 100 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ 25 വർഷമായി ചിട്ടി നടത്തിവരികയായിരുന്നു ദന്പതികൾ.